ഹൈബി ഈഡനെ അതൃപ്തി അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈബി ഈഡന്റേത് ശരിയായ നിലപാടല്ല. പാർട്ടിയുമായി ആലോച്ചിട്ടല്ല തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബിൽ ചെലവഴിക്കാൻ ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എനിക്ക് ഏറ്റവും വാത്സല്യമുള്ള എന്റെ കൊച്ചനുജനാണ്.
ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും വി ഡി സതീശൻ പ്രതികരിച്ചു. ഇനി അതിന്മേൽ ഒരു വിവാദത്തിന്റെയും ആവശ്യമില്ല. തലസ്ഥാനമാക്കാനുള്ള സ്ഥലം ഇവിടെയില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് ഹൈബി പക്ഷെ കൂടിയാലോചന ഇല്ലാതെയുള്ള തീരുമാനം തള്ളുന്നുവെന്നും സതീശൻ പറഞ്ഞു.

