റാം ചരണിന്റെ മകൾക്ക് സ്വർണത്തൊട്ടിൽ സമ്മാനമായി നൽകി മുകേഷ് അംബാനി

റാം ചരണിന്റെ മകൾക്ക് സ്വർണത്തൊട്ടിൽ സമ്മാനമായി നൽകി മുകേഷ് അംബാനി. ക്ലിൻ കാര കോനിഡേലയ്ക്ക് ഒരു കോടി രൂപ വില മതിക്കുന്ന തൊട്ടിലാണ് അംബാനി കുടുംബം നല്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കുഞ്ഞിന്റെ പേരിടൽ ചടങ്ങും മറ്റും താരത്തിന്റെ ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ക്ലിൻ കാര കോനിഡേല എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റാം ചരണിനും ഭാര്യ ഉപാസനയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്.