ആക്ഷൻ ക്യൂൻ എന്ന് പ്രേക്ഷകർ വിളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടി വാണി വിശ്വനാഥ്. ഇനിയും ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വാണി വിശ്വനാഥ് വ്യക്തമാക്കി. ആക്ഷൻ സീനുകൾ ചെയ്തതുകൊണ്ട് ചിലർക്ക് പേടി തോന്നിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
വല്ല ഉദ്ഘാടനത്തിനോ മറ്റോ പോകുമ്പോൾ ഒരാളും അടുത്തേക്ക് വരില്ല. ഡയറക്ടായി പോയി റിബ്ബൺ കട്ട് ചെയ്ത്, സൂപ്പറായി തിരിച്ചുവരാൻ സാധിക്കും. ഇതാണ് അഡ്വാൻടേജ്. ഡിസഡ്വാൻഡേജ് എന്ന് പറയുന്നത് നമ്മുടെ നായകന്മാരുടെ പെയർ ആയി അഭിനയിക്കാൻ സാധിച്ചില്ല. മമ്മൂക്കയേയും സുരേഷേട്ടനെയും ലാലേട്ടനെയുമൊക്കെ ചീത്തവിളിക്കാൻ അവസരം കിട്ടി. അവരെ എതിർക്കുന്ന കഥാപാത്രങ്ങളാണ് ആദ്യം കിട്ടിയത്. സൂപ്പർസ്റ്റാറുകളെ എതിർക്കുന്ന കഥാപാത്രം കിട്ടുകയെന്നത് ഭയങ്കര സന്തോമുള്ള കാര്യമല്ലേയെന്നും താരം വ്യക്തമാക്കി.
എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിൽ വാണി വിശ്വനാഥ് വേഷമിടുന്നുണ്ട്. സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്‌സാണ്ടർ, ജോണി ആന്റണി തുടങ്ങിയ താരങ്ങൾ സിനിമയിൽ വേഷമിടുന്നത്.

