മലയാളി താരം മിന്നു മണിയെ ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരെഞ്ഞെടുത്തു

മലയാളി താരം മിന്നു മണിയെ ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരെഞ്ഞെടുത്തു. മിന്നുമണി നയിക്കുക ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ എന്നീ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് .