കേരള രാഷ്ട്രീയത്തിൽ ഇതുപോലെയൊരാൾ ഇനിയുണ്ടാകില്ല ; സുരേഷ് ഗോപി

കോട്ടയം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗം ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ അവസാനിച്ചെന്ന് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. അനുകരിക്കാൻ തോന്നുന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ കൃത്യ നിഷ്ഠതയും ആളുകളുടെ കാര്യങ്ങൾ കേൾക്കുന്നതിനുള്ള മനസും മറ്റ് രാഷ്ട്രീയ നേതാക്കൾ കണ്ട് പഠിക്കണമെന്നും നടൻ അഭിപ്രായപ്പെട്ടു.

ഉമ്മൻചാണ്ടിയുടെ അന്ത്യ യാത്ര കോട്ടയം തിരുനക്കര മൈതാനത്തു നിന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്ക് നീങ്ങുകയാണ്. സംസ്കാരം 3 .30 ക്ക് നടക്കുമെന്ന് തീരുമാനിച്ചെങ്കിലും പുതുപ്പള്ളിയിലെ പുതിയ വീട്ടിലും കുടുംബവീട്ടിലും പൊതുദർശനമുള്ളതിനാൽ സംസ്കാരം നടക്കുന്നത് വൈകാൻ സാധ്യതയുണ്ട്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോൿസ് വലിയപള്ളിയിൽ പരിശുദ്ധ കത്തോലിക്ക ബാവായുടേയും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളില്ലാതെയാണ് സംസ്കാരം നടക്കുന്നത്.