അഴിമതി ആരോപണം; വിജിലൻസിന്റെ പുനരന്വേഷണം ഇല്ലാത്തതിനാൽ പളനി സ്വാമിക്ക് ആശ്വാസം

ചെന്നൈ : സംസ്ഥാന പാത അഴിമതി ആരോപണത്തിൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് ആശ്വാസം. എടപ്പാടിക്ക് ക്ലീൻ ചീറ്റ് നൽകിയ 2018 ലെ വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പിഴവുണ്ടെന്ന് തോന്നുന്നില്ലെന്നും ഭരണം മാറിയത് കൊണ്ട് പുതിയ അന്വേഷണം ആവശ്യമില്ലെന്നും പറഞ്ഞാണ് ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയത്.

ഡി എം കെ ഓർഗനൈസിംഗ് സെക്രട്ടറി ഭാരതി നൽകിയ ഹർജിക്കാണ് കോടതി വിധി പറഞ്ഞത്. കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ആവശ്യം 2022 ലാണ് സുപ്രീം കോടതി തള്ളിയത്. കോടതിയുടെ ഈ നടപടിയോടെ പളനിസ്വാമിക്ക് ആശ്വാസമായിരിക്കുകയാണ്.