ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ട് ദേശീയ പാത പദ്ധതികൾ കൂടി ഉദ്ഘാടനം ചെയ്തു. 3,300 കോടിയിലധികം രൂപ ചെലവിട്ട പദ്ധതികൾ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. 2024 ഓടെ ഉത്തർപ്രദേശിൽ അഞ്ചുലക്ഷം കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 475 കോടി രൂപയുടെ 164 വികസന പദ്ധതികളുടെ തറക്കല്ലിടലും ചടങ്ങിൽ കേന്ദ്രമന്ത്രി നിർവഹിച്ചു.
3,300 കോടിയിലധികം ചെലവിട്ട് ഉത്തരേന്ത്യൻ സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് നിർമ്മിച്ച രണ്ട് ദേശീയ പാത പദ്ധതികളിൽ ലഖ്നൗവിലെ ദേശീയ പാത 24-ൽ ലഖ്നൗ-സീതാപൂർ സെക്ഷനിലെ മഡിയവ് ഐഐഎം ക്രോസിംഗിൽ നാലുവരി എലിവേറ്റഡ് കോറിഡോർ ഉൾപ്പെടുന്നു . അലിഗഡ്-കാൻപൂർ സെക്ഷനിലെ നവിഗഞ്ചിൽ നിന്ന് മിത്രസെൻപൂരിലേക്കുള്ള പാത വീതികൂട്ടും.
അലിഗഡ്-കാൻപൂർ സെക്ഷനിലെ റോഡിന്റെ വികസനം നവിഗഞ്ച്, കന്നൗജ്, മിത്രസെൻപൂർ എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിലൂടെ ഈ മേഖലയ്ക്ക് സാമ്പത്തിക ഉത്തേജനം നൽകും. ഉത്തർപ്രദേശിലെ പെർഫ്യൂം ഹബ്ബ്, കനൗജ്, പരിസര പ്രദേശങ്ങൾക്കും ഉത്തേജനം ലഭിക്കും. മാത്രമല്ല ഛിബ്രമൗ, ഗുർസാഹായിഗഞ്ച്, ജലാലാബാദ്, മണിമൗ തുടങ്ങിയ പ്രദേശങ്ങളിൽ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും ഉത്തേജനം ലഭിക്കും.
കന്നൗജ് പ്രദേശത്തെ കർഷകർക്ക് ചിബ്രമാവുവിലേക്കും നവിഗഞ്ച് മണ്ഡിയിലേക്കും യാത്രാസൗകര്യവും ഡൽഹിയിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും എളുപ്പമാകുകയും ചെയ്യും.

