രാഹുൽ ഗാന്ധിക്ക് ആയുർവേദ ചികിത്സ ; ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ശേഷം കോട്ടക്കലിലേക്ക് പോകും

കോട്ടയം : കോട്ടക്കൽ ആര്യ വൈദ്യ ശാലയിലേക്ക് രാഹുൽ ഗാന്ധി ചികില്സയ്ക്കായി പോകുന്നു. മാനേജിങ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ഒരാഴ്ച ചികിത്സ നൽകുന്നത്. രാഹുൽ ഗാന്ധി വൈകുന്നേരം കോട്ടക്കലിൽ എത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ പൊതുദർശനം നീണ്ട് പോകുന്നതിനാൽ വൈകുമെന്ന് കരുതുന്നുണ്ട്. കൊച്ചിയിൽ നിന്ന് രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടി മരിച്ച ദിവസം രാഹുൽഗാന്ധിയും സോണിയ ഗാന്ധിയും മൃതദേഹം കാണാൻ ബംഗളുരുവിൽ എത്തിയിരുന്നു. ഇവർക്കൊപ്പം ബെംഗളൂരു മുഖ്യമന്ത്രി സിദ്ധരാമയ്യയും മല്ലികാർജുൻ ഗാർഗെയുമുണ്ടായിരുന്നു. എന്നാൽ കോട്ടയത്തു ജനലക്ഷങ്ങളാണ് ഉമ്മൻചാണ്ടിയെ കാണാൻ എത്തിയിരിക്കുന്നത് . അത് കൊണ്ട് സംസ്കാരം 3.30 ക്ക് തന്നെ നടക്കുമോയെന്നതിൽ സംശയമുണ്ട്.