തിരുവനന്തപുരം: നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് മാറ്റി വച്ചു. ജൂലൈ 21 ന് സെക്രട്ടറിയേറ്റിലെ പി ആർ ചേമ്പറിൽ വൈകുന്നേരം 3 മണിക്കാകും ഇന്ന് മാറ്റിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 154 ചിത്രങ്ങൾ സമർപ്പിക്കപ്പെട്ട അവാർഡുകളുടെ പ്രഖ്യാപനം നടത്തുന്നത് മന്ത്രി സജി ചെറിയാനാണ്.
ഇതിൽ നിന്ന് 42 ചിത്രങ്ങൾ പ്രാഥമിക ജൂറികൾ തിരഞ്ഞെടുത്തു. അന്തിമ ഘട്ടത്തിലേക്ക് തിരഞ്ഞെടുത്ത പത്തോളം സിനിമകൾ ജൂറി ചെയർമാനും ബംഗാളി ചലച്ചിത്രകാരനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിൽ വിലയിരുത്തി തീരുമാനമെടുക്കും.

