ഇന്നുമുതല്‍ സംസ്ഥാനത്തു കടുത്ത നിയന്ത്രണങ്ങൾ;ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചു

കോവിഡ് വ്യാപനം തടയുന്നതിന് ഇന്നുമുതല്‍ സംസ്ഥാനത്തു കടുത്ത നിയന്ത്രണങ്ങൾ. ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് ഇന്ന് മുതല്‍ പൂട്ടുവീണെങ്കിലും കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്ന് മുതൽ തുറക്കില്ല. ബദൽ മാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമെ പങ്കെടുക്കാവൂ.

ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . കോവിഡ് രണ്ടാം വരവ് കടുത്തതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഇവയാണ്.ബാറുകൾ, വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ, സിനിമ തിയറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽ കുളം, വിനോദ പാർക്ക് എന്നിവ പ്രവര്‍ത്തിക്കില്ല.

വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം. ആരാധനാലയങ്ങളിലും ആളുകളെ നിയന്ത്രിക്കും. രാത്രികാലകര്‍ഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും . നമസ്കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർഥവും നൽകുന്നതു വിലക്കി.