ട്വിറ്ററിന് സമാനമായ മെറ്റയുടെ ആപ്പായി ത്രെഡിന് അപൂർവ നേട്ടം. ത്രെഡ്സ് അവതരിപ്പിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ 100 ദശലക്ഷം ഉപയോക്താക്കളെയാണ് ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്. 2.35 ബില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാമുമായി മെറ്റാ സേവനം ബന്ധിപ്പിച്ചതിനാലാണ് ത്രെഡിന് ഇത്രയധികം ഉപയോക്താക്കളെ സമ്പാദിക്കാൻ കഴിഞ്ഞത്.
സ്വകാര്യ സന്ദേശമയയ്‌ക്കൽ (DM-കൾ), ഹാഷ്ടാഗ് ഉപയോഗിച്ച് സെർച്ച് ചെയ്യുന്നത് തുടങ്ങി ട്വിറ്ററിലുള്ള പല സേവനങ്ങളും ത്രെഡിസിൽ ലഭ്യമല്ല. ഇതുകൊണ്ട് തന്നെ ട്വിറ്ററിന് സമാനമായി പുറത്തിറക്കിയ ആപ്പാണ് ത്രെഡ്സ് എന്ന് പൂർണമായും പറയുവാൻ സാധിക്കില്ല. എന്നാൽ ത്രെഡിസിന്റെ ഈ വളർച്ച ആകുലതയോടെ തന്നെയാണ് ട്വിറ്റർ കാണുന്നത്.

