കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റെംഡസിവിറും അതിന്റെ ഔഷധ ഘടകങ്ങളും കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. കോവിഡ് വ്യാപനം കുറയുന്നതു വരെ കയറ്റുമതി നിരോധിച്ചതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കോവിഡ് കേസുകകള്‍ ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. ഏപ്രിൽ 11 വരെ 11.08 ലക്ഷം സജീവമായ കോവിഡ് കേസുകളാണുള്ളത്. ഇതോടെ കുത്തിവയ്പ്പിനുള്ള പ്രാധാന്യം വർദ്ധിച്ചു. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിറിന്റെ ആവശ്യം ഇനിയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് ചികിത്സ നല്‍കുന്ന ആശുപത്രികളിലേക്കും രോഗ ബാധിതര്‍ക്കും റെംഡെസിവിര്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിര്‍ത്തിവച്ചിരിക്കുന്നത്. ഗിലെയാദ് സയന്‍സില്‍ നിന്ന് മരുന്ന് നിര്‍മ്മിക്കുന്നതിനായി ഏഴു ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. പ്രതിമാസം 3.9 ദശലക്ഷം യൂണീറ്റ് മരുന്നാണ് ഉല്‍പാദിപ്പിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു പ്രധാന ആന്റി വൈറല്‍ മരുന്നായി കണക്കാക്കപ്പെടുന്ന റെംഡെവിസിറിന്റെ കുറവ് നിരവധി ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മരുന്നിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി മറ്റു ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ എല്ലാ റെംഡെസിവിര്‍ നിര്‍മ്മാതക്കളും അവരുടെ സ്റ്റോക്കുകളെക്കുറിച്ചും വിതരണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.
ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ക്കും ഓഹരികള്‍ പരിശോധിക്കാനും ദുരുപയോഗങ്ങള്‍ പരിശോധിക്കാനും ഹോര്‍ഡിംഗ്‌സ്, ബ്ലാക്ക് മാര്‍ക്കറ്റിങ് എന്നിവ തടയുന്നതിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമായി ഇക്കാര്യം അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
രാജ്യത്ത് 85 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ നല്‍കി. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്‌സിനേഷന്‍ ആണിത്. 10 കോടി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യു എസ് 89 ദിവസം എടുത്തു. ചൈന 102 ദിവസവും എടുത്തു. ആഗോള തലത്തില്‍ ഇന്ത്യ പ്രതിദിനം 38,93,288 ഡോസുകളാണ് നല്‍കുന്നത്. രാജ്യത്ത് ഇതുവരെ 10,12,84,282 ഡോസ് വാക്‌സിന്‍ നല്‍കി.