കണ്ണൂര്‍: സംസ്ഥാനത്ത് മാസ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ വാക്‌സിന്‍ ലഭ്യതക്കുറവുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളവും വാക്‌സീന്‍ ക്ഷാമത്തിലേക്ക് പോകുകയാണ്. ജീവന്‍ എല്ലാവരുടേതും ഒരു പോലെ പ്രാധാന്യമുള്ളതായതിനാല്‍ കയറ്റുമതി പാടില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ വാക്‌സീന്‍ ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയക്കാനെന്നും മന്ത്രി പറഞ്ഞു.
കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2021-04-12