വിവരങ്ങളെല്ലാം വിരൽതുമ്പിൽ ലഭിക്കുന്ന ഡിജിറ്റൽ കാലഘട്ടമാണിത്. ഈ കാലഘട്ടത്തിൽ പാസ്സ്‌വേർഡുകളുടെ പ്രാധാന്യം വളരെ വലുതാണ്. പാസ്സ്‌വേർഡ് ഉപയോഗിക്കുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- പാസ്സ്‌വേർഡ് മനസ്സിൽ സൂക്ഷിക്കുക, എവിടെയും എഴുതിവെക്കുകയോ സേവ് ചെയ്യുകയോ ചെയ്യാതിരിക്കുക
- വീട്ടുപേര് സ്ഥലപ്പേര് സ്വന്തം പേര് സ്വന്തം മൊബൈൽ നമ്പർ തുടങ്ങിയവ നിങ്ങളുടെ പാസ്സ്‌വേർഡിൽ ഉൾപ്പെടുത്താതിരിക്കുക
- എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്സ്‌വേർഡ് നൽകാതിരിക്കുക
- പാസ്സ്‌വേർഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലർത്തിയുള്ള പാസ്സ്‌വേർഡുകൾ നിർമ്മിക്കുക
- അക്കൗണ്ട് 2 Factor Authentication ഉപയോഗിച്ചു സുരക്ഷിതമാക്കുക
- പാസ്സ്‌വേർഡ് പരമാവധി 3 മാസമോ കൃത്യം ഇടവേളകളിലോ മാറ്റി സുരക്ഷിതമാക്കുക
- നിങ്ങളുടെ പാസ്സ്‌വേർഡ് നിങ്ങളുടെ മാത്രം ഉത്തരവാദിത്വവും അവകാശവുമാണ് ഒരിക്കലും അത് മറ്റൊരാളുമായി പങ്കുവെക്കാതിരിക്കുക
- പാസ്സ്‌വേർഡിനു എത്ര നീളം കൂടുന്നോ അത്ര തന്നെ സുരക്ഷിതത്ത്വം കൂടികൊണ്ടിരിക്കും

