മറ്റൊരു കിടിലൻ ഫീച്ചറുമായി വാട്ട്സ് ആപ്പ്; വിശദാംശങ്ങൾ അറിയാം

ഉപഭോക്താക്കൾക്കായി എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പ് ശ്രമിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഏതാനും നാളുകൾക്ക് മുൻപ് വാട്ട്‌സ് ആപ്പ് ചാനലുകൾ ആരംഭിച്ചത്. ചാനലുകളിൽ പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് വാട്ട്‌സ് ആപ്പ്. ചാനലുകളുടെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്ട്‌സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് ആദ്യം ഈ സേവനം ലഭിക്കുക.

ചാനലുകളുടെ യഥാർത്ഥ ഉടമയ്ക്ക് അഡ്മിന് യോഗ്യരായ ഉപഭോക്താക്കളുടെ പട്ടികയിൽ നിന്ന് ഒരു പുതിയ ഉടമയെ തിരഞ്ഞെടുക്കാനാകും. ഇത്തരത്തിൽ റിക്വസ്റ്റ് സ്വീകരിക്കുന്ന ഉപഭോക്താവിന് ചാനലിന്റെ സമ്പൂർണ്ണ അധികാരം ലഭിക്കും. ചാനൽ ഡിലീറ്റ് ചെയ്യാനും, മറ്റ് അഡ്മിനുകളെ റിമൂവ് ചെയ്യാനും ഈ ഫീച്ചറിലൂടെ കഴിയുമെന്നതാണ് പ്രത്യേകത..ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ലഭിക്കും. മുൻ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത ചില ബീറ്റാ ടെസ്റ്റർമാർക്കും ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയും.