റേഷൻ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. തക്കാളി വില വർധനവിനെ പ്രതിരോധിക്കാനായാണ് പുതിയ നീക്കം. പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി.
കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും റേഷൻ കടയിൽ നിന്ന് തക്കാളി ലഭിക്കുക. വിപണിയിൽ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില. നിലവിൽ തമിഴ്നാട്ടിൽ പച്ചക്കറികൾ കുറഞ്ഞ വിലയിൽ റേഷൻ കട വഴി വിതരണം ചെയ്യുന്നുണ്ട്.

