ബിഗ് ബോസ് മലയാളം സീസൺ 5 ; അഖിൽ മാരാറെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ വിജയിയായ അഖില്‍ മാരാരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. ‘ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും വേണ്ടുവോളം നിറഞ്ഞ വ്യക്തിത്വം, കലാ സാംസ്കാരിക മേഖലയിലും തന്‍റെതാ വ്യക്തിമുദ്രയോടെ സിനിമാ സംവിധാന രംഗത്തും ശോഭിച്ച പ്രതിഭ.

ഏഷ്യാനെറ്റ് ബിഗ് ബോസ് ജേതാവ് അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ.’ എന്നാണ് അഖിലിനെ കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് അഖിലിന് അഭിനന്ദനവുമായി ചെന്നിത്തല എത്തിയത്. അഖിലിനൊപ്പമുള്ള ഒരു ചിത്രവും രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തിട്ടുണ്ട്.