ആലപ്പുഴ: കേരളത്തിൽ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയിൽ സര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. യുപിയിൽ നടപ്പാക്കിയത് പോലെ ലവ് ജിഹാദ് നിരോധനനിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചു.
കേരളത്തിൽ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ എന്നിവർക്ക് വളരാൻ പിണറായി സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്ന് ആരോപിച്ച യുപി മുഖ്യമന്ത്രി കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമ ക്ഷേത്രം ബിജെപി, മോദിയുടെ നേതൃത്വത്തിൽ സാക്ഷാൽക്കരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.