കൊച്ചി: വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകള്‍ പുതിയ സാമ്പത്തിക വര്‍ഷം (202122) ആരംഭിക്കുന്ന ഇന്ന് മുതല്‍ അസാധുവാകും.ഉദാഹരണത്തിന് യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താവിന്റെ കൈവശമുള്ള ചെക്ക് ബുക്ക് നാളെ മുതല്‍ ഉപയോഗിക്കാനാവില്ല. പകരം, ബാങ്ക് ലയിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെക്ക് ബുക്ക് വാങ്ങണം. അതേസമയം, ചില ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.നിങ്ങളുടെ ബാങ്ക് മറ്റൊരു ബാങ്കില്‍ ലയിച്ചെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സ് കോഡ്, എം.ഐ.സി.ആര്‍ കോഡ് (മാഗ്‌നെറ്റിക് ഇന്‍ക് കാരക്ടര്‍ റെക്കഗ്‌നീഷന്‍ കോഡ്) എന്നിവയിലും മാറ്റമുണ്ടായേക്കാം. നിലവിലെ കാര്‍ഡിന്റെ കാലാവധി അവസാനിക്കുംവരെ ഉപഭോക്താവിന് ഉപയോഗിക്കാം. കാലാവധി അവസാനിക്കുമ്പോള്‍ ലഭിക്കുക പുതിയ ബാങ്കിന്റെ കാര്‍ഡായിരിക്കും.
2021-04-01