റിഷാഭ് പന്തിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാഭ് പന്തിനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. പന്തിനെ പ്രശംസിച്ച ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ബാറ്റിംഗ് കാണുന്നതും ഇഷ്ടമാണെന്ന് കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമ്മിയും മികച്ച കളിക്കാരാണ്.

ശാർദൂൽ താക്കൂറിനെ ഒരുപാടിഷ്ടമാണ് അയാൾ ഭയങ്കര ധൈര്യശാലിയാണെന്നും ഗാംഗുലി പറഞ്ഞു.“ഇന്ത്യയി പ്രതിഭാശാലികളായ നിരവധി കളിക്കാരുണ്ട്. സുനിൽ ഗാവസ്‌കർ കളിച്ചു കൊണ്ടിരുന്നപ്പോൾ സുനിലിന് ശേഷം എന്ത് സംഭവിക്കും എന്ന് ആളുകൾ ചിന്തിച്ചിരുന്നു. അപ്പോൾ സച്ചിൻ വന്നു, ദ്രാവിഡ് വന്നു, കുംബ്ലെ വന്നു. അവരെല്ലാം പോയപ്പോൾ വിരാട് കോഹ്‌ലിയും, രോഹിത് ശർമയും, റിഷാഭ് പന്തും ആ സ്ഥാനം ഏറ്റെടുത്തു.” ഗാംഗുലി പറഞ്ഞു.

ഓരോ കാലഘട്ടത്തിലും ഇന്ത്യ ഒരു ലോകബാറ്റ്സ്മാനെ നല്കികൊണ്ടിരിക്കുമെന്ന പ്രതീക്ഷയും ഗാംഗുലി പങ്കുവെച്ചു. 1992 ലെ ഓസ്‌ട്രേലിയൻ സീരിസിൽ കളിക്കാൻ സാധിക്കാതിരുന്നതും അതിനു ശേഷം 1996 ൽ ഇംഗ്ലണ്ട് സീരിസിൽ നല്ലൊരു കളിക്കാരനായി തിരിച്ചെത്തിയതിനെ കുറിച്ചും ഗാംഗുലി സംസാരിച്ചു.ഇന്ത്യൻ നിരയിലെ ഇപ്പോഴത്തെ താരങ്ങളെ കുറിച്ച് ഒരു സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി.