തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന് സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഹോട്ടലുകളും, കടകളും രാത്രി 9 മണിവരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു, അത് ശരിയായ രീതിയില്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കും.പൊതു പരിപാടികളില്‍ 200 പേര്, അടച്ചിട്ട മുറികളില്‍ 100 പേര് എന്ന രീതിയില്‍ ചടങ്ങുകള്‍ നടത്താം. പൊതുപരിപാടികളില്‍ സദ്യ പാടില്ല, പകരം പാക്കറ്റ് ഫുഡ് വിതരണം നടത്താന്‍ പാടുള്ളു.
പൊതുചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തി. ഹോട്ടലുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം. മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലിന് നിരോധനം.നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടത്താം.