സംസ്ഥാനത്ത് വാഹനനികുതി കൂടുതൽ: സർക്കാർ പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന നികുതി കൂടുതലാണെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ പരിശോധന നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

 തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താൽപര്യമാണ്. തന്നെ മനപ്പൂർവ്വം ടാർഗറ്റ് ചെയ്യുകയാണ്. താൻ ആരെയും ദ്രോഹിക്കാറില്ല. താൻ പറയുന്നത് സത്യമാണെന്ന് ദൈവത്തിന് അറിയാം. ഇനി താൻ കണക്ക് പറയുന്നില്ല. ഇനിയൊരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനമെടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാൻ ഉണ്ടെങ്കിൽ അത് ഉദ്യോഗസ്ഥർ അറിയിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

 സംസ്ഥാനത്തിന് പ്രൈവറ്റ് മേഖല ആവശ്യമാണ്. ബസ്സുകളിൽ റീ ഷെഡ്യൂളിംഗ്  നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.