പ്രാണ പ്രതിഷ്ഠ: ശ്രീരാമജന്മക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനി

ന്യൂഡൽഹി : അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത് അംബാനി കുടുംബം. ശ്രീരാമ ജന്മ ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി 2.51 കോടി രൂപ നൽകുമെന്ന് മുകേഷ് അംബാനിയും കുടുംബവും അറിയിച്ചു. വാർത്ത കുറുപ്പിലൂടെ ആണ് അംബാനി കുടുംബം ഇക്കാര്യം അറിയിച്ചത്.

 അയോധ്യ രാമക്ഷേത്രം ഏറെ സാംസ്കാരിക പ്രാധാന്യമുള്ളതാണെന്നും അംബാനി കുടുംബം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചുവെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. രാമ ക്ഷേത്രം കാണാൻ വേണ്ടി ഇവിടെ എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനമുണ്ടെന്നായിരുന്നു നിത അംബാനിയുടെ പ്രതികരണം. ആനന്ദ് അംബാനി, പ്രതിശ്രുത വധു രാധിക മെർച്ചന്റ്, റിലയൻസ്  ജിയോ സിഇഒ ആകാശ് അംബാനി, ഭാര്യ ശോക്ലാ മേത്താ, ഇഷാ അംബാനി, ഭർത്താവ് ആനന്ദ് പിരമൽ തുടങ്ങിയവരെല്ലാം രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തിരുന്നു.

 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് നിർവഹിച്ചത്. ഏറെ വൈകാരികമായ നിമിഷമായിരുന്നു പ്രാണ പ്രതിഷ്ഠ  ചടങ്ങ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.