ലോകത്തിലെ എല്ലാവർക്കും മദ്യമാണ് ആദ്യത്തെ ഇഷ്ട പാനീയം.എന്നാൽ മദ്യമില്ലാത്ത പട്ടികയിലോ? മധ്യമില്ലാത്ത പട്ടികയിൽ ലോകത്തിലെ പ്രിയപ്പെട്ട പാനീയം എന്നത് അഗുവാസ് ഫ്രസ്കസ് എന്ന മെക്സിക്കൻ പാനീയമാണ്. ഈ പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ളത് മസാല ചായയും. യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരമാണ് ഇത്. ഈ പട്ടികയിലെ ആദ്യത്തെ പദവി ലഭിച്ച പാനീയമായ അഗുവാസ് ഫ്രസ്കസ് എന്നത് മെക്സിക്കൻ പാനീയമാണ്.
പഞ്ചസാര, വെള്ളം, പഴങ്ങൾ, വെള്ളരി, പൂക്കൾ, വിത്തുകൾ, ധന്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. പല മസാലകളും, പഞ്ചസാരയും, പാലും, തേയിലയും ഉപയോഗിച്ചാണ് മസാല ചായ തയ്യാറാക്കുന്നത്. ഗ്രാമ്പൂ, കുരുമുളക്, ഇഞ്ചി, ഏലം എന്നിവയും ഈ ചായയിൽ ചേർക്കാറുണ്ട്. ബ്രിട്ടീഷ് തേയില വ്യാപാരവുമായാണ് മസാല ചായയുടെ ഉത്ഭവം കൂടുതലായും ബന്ധപ്പെട്ടിരിക്കുന്നത് എന്നും ടേസ്റ്റ് അറ്റ്ലസ് വ്യക്തമാക്കുന്നുണ്ട്. ചായയിലൂടെ ലഭിക്കുന്ന ഊർജ്ജമാണ് ഇന്ത്യയിൽ ചായയെ ജനപ്രിയമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

