പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിൽ 22 വനിതകൾ കൂടി സന്ന്യാസം സ്വീകരിച്ചു. പുതിയതായി സന്ന്യാസം സ്വീകരിക്കുന്ന 22 പേർക്കും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചിരുന്നു.
ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ഉന്നതമായ ആദർശങ്ങളുടെ സാക്ഷ്യപത്രമാണ് ഈ സുപ്രധാന സംഭവമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ബ്രഹ്മചാരിണികളായ ഡോ. റോസി നന്ദി, ശാലിനി പ്രുതി, ഗുരുചന്ദ്രിക.വി, വന്ദിത സിദ്ധാർത്ഥൻ, വന്ദിത ബാബു, ഡോ.നീതു.പി.സി, വത്സല.കെ.വി, ജയപ്രിയ.പി.വി, ലിംഷ.കെ, സുകൃത.എ, പ്രസന്ന. വി, കൃഷ്ണപ്രിയ.എ.എസ്, കരുണ.എസ്.എസ്, ആനന്ദവല്ലി.ബി.എം, സ്വയം പ്രഭ. ബി.എസ്, കരുണ.പി.കെ, മംഗളവല്ലി.സി.ബി, പ്രിയംവദ. ആർ.എസ്, ഷൈബി.എ.എൻ, സജിത.പി.എസ്, അനിത.എസ്, രജനി. ആർ.എസ് എന്നിവർക്ക് ദീക്ഷ നൽകി. ഇതോടെ 104 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും.

