ചെങ്ങന്നൂരിൽ നാട്ടുകാരുടെ സ്വീകരണം വരവേൽറ്റ് വന്ദേ ഭാരത്.
വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അടക്കമുള്ളവർ
സ്റ്റേഷനിലെത്തി വന്ദേ ഭാരതിന് സ്വീകരണം നൽകി. വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രൈനുകളെ പിടിച്ചിടുന്നതിന് പരിഹാരം കണ്ടെത്തുമെന്നും മുരളധീരൻ അറിയിച്ചു.
പുതിയ ടൈം ടേബിൾ വരുമെന്നും എന്നാൽ അത് എന്ന് നടപ്പിലാക്കാൻ സാധിക്കുമെന്നതിനുള്ള ധാരണയിലായിട്ടില്ലെന്നും വ്യക്തമാക്കി. സാധാരണഗതിയിൽ ആറ് മാസം കൂടുമ്പോഴാണ് റെയിൽവേ ടൈംടേബിൾ പുതുക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കഴിഞ്ഞ ടൈം ടേബിൾ ഇറങ്ങിയത്.
കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക‌്‌സ്‌പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ ശബരിമല തീർത്ഥാടകർക്ക് സഹായകരമാകുമെന്നും റെയിവേ മന്ത്രി അശ്വനി വൈഷ്‌ണവിനെ ധരിപ്പിച്ചതിനെ തുടർന്നാണ് ഇങ്ങനൊരു മാറ്റം നിലവിൽ വന്നത്.
ഈ മാറ്റത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും അഞ്ച് മിനിറ്റ് നേരത്തെയാകും വന്ദേഭാരത് പുറപ്പെടുക. നിലവിൽ 5.20ന് ആരംഭിച്ചിരുന്ന സർവീസ് 5.15 മുതലായിരിക്കും ഇനി മുതൽ സർവീസ് നടത്

