ന്യൂഡൽഹി: പലസ്തീന് ഐക്യദാർഢ്യവുമായി പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ്‌ഐ. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം നടത്തി.
പോലീസ് അനുമതി നിഷേധിച്ചെങ്കിലും സംഘടിച്ചെത്തിയ എസ്എഫ്‌ഐപ്രവർത്തകർ എംബസിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയായിരുന്നു. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേസമയം, വിവിധ സ്ഥലങ്ങളിൽ നിന്നും വീണ്ടും പ്രവർത്തകർ എംബസിക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. എസ്എഫ്‌ഐ പ്രതിഷേധം നടത്തിയതോടെ എംബസിക്ക് ചുറ്റും പൊലീസ് സുരക്ഷ വർദ്ധിച്ചു.

