ബൈസണ്‍വാലി വില്ലേജിനെ ഉടുമ്പന്‍ചോല താലൂക്കില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി. ദേവികുളം താലൂക്കിന്റെ അതിര്‍ത്തിയിലായിരുന്ന വില്ലേജിനെയാണ് ഇപ്പോ ദേവികുളം താലൂക്കിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോട് കൂടി ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന വില്ലേജുകളുടെ എണ്ണം 15 ആയി.ഉടുമ്പന്‍ചോല താലൂക്കിലെ വില്ലേജുകളുടെ എണ്ണം 18ല്‍ നിന്നും 17 ആകും. ബൈസണ്‍വാലി വില്ലേജിനെ ഉള്‍പ്പെടുത്തിയ ശേഷമുള്ള ദേവികുളം താലൂക്കിന്റെ വിസ്തൃതി 11,90,19.5208 ഹെക്ടര്‍ ആണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
2023-10-23

