ഫിഡെ വേൾഡ് ജൂനിയർ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് 2023 ൽ ഇന്ത്യയുടെ റോണക് സാധ്വാനിയ്ക്ക് ശ്രദ്ധേയമായ വിജയം. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോണക് സാധ്വാനിയെ അഭിനന്ദിക്കുകയും ചെയ്തു. “ഫിഡെ വേൾഡ് ജൂനിയർ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് 2023 ലെ ശ്രദ്ധേയമായ വിജയത്തിന് റൗണക് സാധ്വാനിക്ക് അഭിനന്ദനങ്ങൾ! റോണക്കിന്റെ തന്ത്രപരമായ വൈദഗ്ധ്യവും നൈപുണ്യവും ലോകത്തെ വിസ്മയിപ്പിക്കുകയും രാജ്യത്തിന് അഭിമാനകരമാകുകയും ചെയ്തു. തന്റെ അസാധാരണമായ നേട്ടങ്ങളിലൂടെ നമ്മുടെ രാജ്യത്തെ യുവജനങ്ങളെ അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരിക്കട്ടെ. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ.” എന്ന് സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
2023-10-15

