രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിൽ സ്ത്രീയെ മർദിക്കുകയും നഗ്നയാക്കുകയും ഗ്രാമത്തിലൂടെ പരേഡ് നടത്തുകയും ചെയ്ത് ഭർത്താവ്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 21 കാരിയായ യുവതിയെ ഭർത്താവ് വീടിന് പുറത്ത് നഗ്നയാക്കുന്നതും സഹായത്തിനായി നിലവിളിച്ചപ്പോൾ മർദിക്കുന്നതും കാണാം.
യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേരെ ഇതിനോടകം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വിവാഹിതയായിട്ടും മറ്റൊരു പുരുഷനൊപ്പം താമസിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച യുവതിയുടെ ഭർതൃവീട്ടുകാർ അവളെ തട്ടിക്കൊണ്ടുപോയി അവരുടെ ഗ്രാമത്തിൽ എത്തിച്ച് മർദിക്കുകയും നഗ്നയാക്കി പരേഡ് നടത്തുകയും ചെയ്തുവെന്ന് രാജസ്ഥാൻ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഉമേഷ് മിശ്ര പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാൻ പ്രതാപ്ഗഢ് പോലീസ് സൂപ്രണ്ട് അമിത് കുമാർ ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുകയാണെന്നും ഉന്നത പോലീസ് പറഞ്ഞു.
സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. പ്രതാപ്ഗഡ് ജില്ലയിൽ, ഭാര്യാഭർത്താക്കന്മാരുമായുള്ള കുടുംബ തർക്കത്തെത്തുടർന്ന് ഒരു സ്ത്രീയെ ഭർതൃവീട്ടുകാർ നഗ്നയാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഡയറക്ടർ ജനറൽ ക്രൈം എഡിജിയെ സംഭവസ്ഥലത്തേക്ക് അയക്കാനും ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ഇത്തരം കുറ്റവാളികൾക്ക് ഒരു പരിഷ്കൃത സമൂഹത്തിൽ ഇടമില്ല, ഈ കുറ്റവാളികളെ എത്രയും വേഗം ജയിലിൽ അടച്ച് വിചാരണ ചെയ്യും. അതിവേഗ കോടതിയിൽ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിച്ച് ജെ പി നദ്ധ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഘത്തെത്തി.

