മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ബ്യൂറോ ചീഫുമായിരുന്ന ജി. ശേഖരന്‍ നായര്‍(75) അന്തരിച്ചു. ‘തനിനിറം ഓൺലൈൻ’ പോർട്ടലിലെ ‘വിവാദ തനിനിറവരകൾ ‘എന്ന കാർട്ടൂൺ പംക്തിയും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് അന്വേഷണാത്മക റിപ്പോർട്ടിങ്ങിന് സംസ്ഥാന സർക്കാറിന്‍റെ അവാർഡ് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.