രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി ; അയോഗ്യത തുടരും

മനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ഇതോടെ, രാഹുലിന്റെ അയോഗ്യത തുടരും. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് കോടതി നിരീക്ഷിച്ചു.

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. രാഹുലിനെതിരെ നിലവിൽ 10 ൽ അതികം ക്രിമിനൽ കേസുണ്ടായിട്ടും രാഹുൽ വീണ്ടും തെറ്റ് അവർത്തിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിൽ വെച്ച് രാഹുൽ നടത്തിയ പ്രസംഗത്തിനിടയിൽ ‘എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന’ പ്രയോഗമാണ് രാഹുലിന് തിരിച്ചടി ആയത്. ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയായിരുന്നു രാഹുലിനെതിരെ കേസ് നൽകിയത്.