ഏക സിവിൽ കോഡിനെതിരെ മുസ്ലീം ലീഗ് ഉൾപ്പെടുള്ളവരുമായി സഹകരിക്കും; എം എ ബേബി

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ മുസ്ലീം ലീഗ് ഉൾപ്പെടുള്ളവരുമായി സഹകരിക്കുമെന്ന് സിപിഎം നേതാവ് എം എ ബേബി. ഏക സിവിൽ കോഡിനെ സിപിഎം എതിർക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലിംഗ സമത്വത്തിനായി വ്യക്തി നിയമങ്ങൾ പരിഷ്‌കരിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്തിനാണ് ആർ എസ് എസ് ഏക സിവിൽ കോഡിനായി കച്ചമുറുക്കി ഇറങ്ങുന്നത്. ആർഎസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും ഏക സിവിൽ കോഡിനെതിരെ സഹകരിക്കും. വാഗ്ദാനങ്ങൾ പാലിക്കാത്തത് കൊണ്ടാണ് സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് സർക്കാരിന്റെ ശ്രമമെന്നും എം എ ബേബി വിമർശിച്ചു.