ജോഹന്നാസ്ബർഗ് : ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമാകാൻ യു എ ഇ ഉൾപ്പെടെ 6 പുതിയ രാജ്യങ്ങൾക്ക് ക്ഷണം നൽകി. യു എ ഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എത്യോപ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെയാണ് പുതിയതായി ബ്രിക്സ് അംഗങ്ങളാകാൻ ക്ഷണിച്ചിരിക്കുന്നത് . യു എ ഇ ഉൾപ്പെടയുള്ള രാജ്യങ്ങൾക്ക് സ്ഥാപക രാജ്യങ്ങളായ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ അംഗീകാരത്തോടെയാണ് അംഗത്വം നൽകുന്നത്.
ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലായിരുന്നു രാജ്യങ്ങൾക്ക് ക്ഷണം നൽകിയത്. സാമ്പത്തിക -വ്യാപാര മേഖലകളിലുൾപ്പെടെ വലിയ മാറ്റങ്ങളായിരിക്കും ബ്രിക്സ് കൂട്ടായ്‌മ വിപുലീകരിക്കുമ്പോൾ ഉണ്ടാകാൻ പോകുന്നത്. പുതിയതായി രാജ്യങ്ങൾക്ക് അംഗത്വം നൽകാനുള്ള തീരുമാനം സ്വീകരിച്ചത് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിലായിരുന്നു. 2024 ജനുവരി ഒന്ന് മുതലായിരിക്കും പുതിയ രാജ്യങ്ങൾക്ക് ബ്രിക്സ് അംഗത്വം നൽകുന്നത്.

