പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലേക്ക്

ഡൽഹി : നരേന്ദ്ര മോഡി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലേക്ക് തിരിച്ചു.ഫ്രഞ്ച് ദേശീയ ദിനാഘോഷമായ ബാസ്റ്റീലിലും പരേഡിലും നാളെ മുഖ്യ അതിഥിയായി പങ്കെടുക്കും.ഇന്ത്യൻ സമയം 4 മണിക്ക് അവിടെയെത്തുന്ന നരേന്ദ്ര മോഡി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് മോണുമായി കൂടിക്കാഴ്ച നടത്തും.പ്രധാമന്ത്രിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രത്യേക വിരുന്ന് ഒരുക്കുന്നുണ്ട്.അതിനു ശേഷം നാവികസേനയ്ക്ക് അവിടെ നിന്ന് 26 റാഫേൽ വിമാനം വാങ്ങാനുള്ള കരാറിൽ രാജ്യങ്ങൾ ഒപ്പിടും.

ശേഷം ശനിയാഴ്ച യു എ ഇ സന്ദർശനം കൂടി നടത്തിയാകും മോഡി മടങ്ങു്ന്നത്.പ്രധാന മന്ത്രിയുടെ അധികാരമേറ്റ ശേഷമുള്ള അഞ്ചാമത്തെ ഗൾഫ് സന്ദർശനത്തിൽ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നാഹ്വാനുമായി കൂടിക്കാഴ്ച നടത്തും. 2022 ൽ ഒപ്പു വച്ച സമഗ്ര പങ്കാളിത്ത കരാറിനെ തുടർന്ന് ഇന്ത്യയുമായുള്ള വ്യാപാരം നല്ല രീതിയിൽ നടന്നു വരുമ്പോൾ തന്നെയാണ് മോദിയുടെ ഗൾഫ് സന്ദർശനം. ഊർജ്ജം, വിദ്യാഭാസം,ആരോഗ്യം തുടങ്ങിയ മേഖലകളിലെ ബന്ധം വ്യാപിക്കാനുള്ള സന്ദർശനം കൂടിയാണിത്.