കേരളത്തിൽ വന്ദേ ഭാരത് വന്നതോടെ സിൽവർ ലൈൻ വന്നാൽ കൊള്ളാമെന്ന് പലർക്കുമുണ്ടെന്ന് മന്ത്രി പി രാജീവ്. സിൽവർ ലൈന് ആദ്യം എതിർപ്പ് അറിയിച്ചവർ പലരുമാണ് ഇപ്പോൾ പിന്തുണയുമായി എത്തിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു.
എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം കേട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും, സിൽവർലൈനിന്റെ കാര്യത്തിൽ ഇ ശ്രീധരന്റെ നിലപാട് സ്വാഗതാർഹമാണെന്നും പി രാജീവ് വ്യക്തമാക്കി. സിൽവർ ലൈൻ സെമി ഹൈസ്‌പീഡ് തന്നെയാണ് സർക്കാർ നേരത്തെ പദ്ധതി വിഭാവനം ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

