ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധം ; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിൽ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി. ഇ.ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയ നടപടിയിലാണ് സുപ്രീം കോടതി വിമർശനം. കാലാവധി രണ്ടാമതും നീട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാമെന്നാണ് കോടതി ഉത്തരവ്.

ഇ.ഡി. പോലുള്ള ഏജന്‍സികള്‍ക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമായതിനാലാണ് ഇ.ഡി.യെ നയിക്കുന്നവര്‍ക്ക് രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ കാലാവധി ആവശ്യമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു. ഇതിന്ടെ തുടർന്നായിരുന്നു 2022 നവംബര്‍ 17-ന് മിശ്രയ്ക്ക് വീണ്ടും ഒരു വര്‍ഷംകൂടി നീട്ടി നൽകിയത്.