പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ നടക്കും. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേരുക. കഴിഞ്ഞ മാസം 23-ന് പട്‌നയിലായിരുന്നു ആദ്യ യോഗം നടന്നത്.

അടുത്ത യോഗം ഷിംലയില്‍ ജൂലായ് 10,12 തിയതികളിലായി നടക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മലിക്കാര്‍ജുന്‍ ഖാര്‍ഗെ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ കാരണം യോഗം ബെംഗളൂരുവിലേക്ക് മാറ്റിയെന്ന് പിന്നീട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചിരുന്നു.