ലൈഫ് മിഷൻകോഴ കേസ് ; എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപഗത്ത് പിന്മാറി

ലൈഫ് മിഷൻകോഴ കേസിൽ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപഗത്ത് പിന്മാറി. ഹർജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഇടക്കാല ജാമ്യത്തിനായി എം ശിവ ശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യപേക്ഷയെ എതിർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിന്റെ ജാമ്യ ഹർജി സുപ്രീംകോടതി പരിഗണനയിലാണെന്നും വാദിച്ചു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് കൗസർ എടപഗത്ത് പിന്മാറിയത്. ചീഫ് ജസ്റ്റിസ് നിർദേശിക്കുന്ന ബെഞ്ചാണ് ശിവശങ്കരന്റെ ഇടക്കാല ജാമ്യ അപേക്ഷ യിൽ വീണ്ടും വാദം കേൾക്കും.