Technology (Page 3)

പുതിയ പരിഷ്‌ക്കരണവുമായി ഗൂഗിൾ മാപ്പ്. ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്സസ് ഗൂഗിൾ മാപ്‌സ് നിർത്തലാക്കി. ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി ഗൂഗിൾ മാപ്‌സ് ആപ്പിന്റെ ടൈംലൈൻ ഓപ്ഷനിൽ മാറ്റം വരുത്തിയിട്ടുണ്ട്.

‘ഗൂഗിൾ മാപ്‌സ് ടൈംലൈൻ’ ഇനി വെബിൽ യാത്രകളുടെ വിവരങ്ങൾ കാണിക്കില്ല. എന്നാൽ മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭിക്കും. നിലവിൽ ഇമെയിൽ ലോഗിൻ ചെയ്യുന്ന ലാപ്‌ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലാം ഈ ടൈംലൈൻ സൗകര്യമുണ്ട്. ഗൂഗിൾ ‘ക്ലൗഡിൽ’ സൂക്ഷിക്കുന്ന യാത്രാവിവരങ്ങൾ കാണിച്ച് മെയിൽ അയക്കുന്നത് സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയതോടെയാണ് പുതിയ മാറ്റം.

യാത്രാവിവരങ്ങൾ അവരുടെ മൊബൈലിൽ സുരക്ഷിതമായിരുന്നാൽ മതിയെന്നാണ് പുതിയ തീരുമാനം. അതേസമയം, ഗൂഗിൾ മാപ്പ്‌സ് നേരത്തെ സേവ് ഫ്യുവൽസ് എന്ന അപ്‌ഡേറ്റ് കൊണ്ടുവന്നിരുന്നു. കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ.

വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലാണ് സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സെന്ന് റിപ്പോർട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളിൽ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയിടുന്നതെന്നാണ് വിവരം. ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി പുതിയ നീക്കം നടത്തുന്നത്.

നെറ്റ്ഫ്ളിക്സ് നേരത്തെ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് പിൻവലിച്ചു. കൂടുതൽ വലിയ വിപണികളിൽ സൗജന്യ സേവനങ്ങൾ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയെന്നാണ് വിവരം. അതേസമയം, യുഎസിൽ നെറ്റ്ഫ്ളിക്സിന്റെ സൗജന്യ സേവനം അവതരിപ്പിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നെറ്റ്ഫ്ളിക്സിന്റെ സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾക്ക് പണം ചെലവാക്കാൻ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതൽ പേരെ പ്ലാറ്റ് ഫോമിലേക്ക് ആകർഷിക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

തിരുവനന്തപുരം: സുരക്ഷിതയല്ലെന്ന് തോന്നിയാൽ പോൽ ആപ്പ് സംവിധാനം ഉപയോഗിക്കാമെന്ന് വ്യക്തമാക്കി കേരളാ പോലീസ്. നിങ്ങൾ എന്തെങ്കിലും അപകടകരമായ സാഹചര്യത്തിൽ പോൽ ആപ്പിലെ എസ്ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുകയും നിങ്ങൾക്ക് ഉടൻ പോലീസ് സഹായം ലഭിക്കുകയും ചെയ്യുന്നു.

പോൽ ആപ്പിൽ മൂന്ന് എമർജൻസി നമ്പർ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. അങ്ങനെ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ എസ്ഓഎസ്. ബട്ടണിൽ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങൾ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു. വളരെയെളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ സൂചിപ്പിക്കാൻ ആപ്പിന് കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരും ഇ മെയിൽ വിലാസവും ആപ്പിൽ ലഭ്യമാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ വിവോ. ടി ത്രീ സീരീസിൽ വിവോ ടിത്രീ ലൈറ്റ് ഫൈവ് ജിയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ജൂൺ 27 നായിരിക്കും വിവോ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിക്കുന്നത്. 12000 രൂപയിൽ താഴെയായിരിക്കും ഫോണിന്റെ വില.

മീഡിയാടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുക. ഡ്യുവൽ സോണി എഐ കാമറയും ഫോണിൽ ഉണ്ടാകും. സെക്കൻഡറി ഷൂട്ടറിനൊപ്പം 50 എംപി എഐ ഷൂട്ടർ ഫോണിലുണ്ട്. ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയായിരിക്കും ഫോൺ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

50എംപി പ്രധാന കാമറയും 2എംപി ഡെപ്ത് സെൻസറും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നാണ് വിവരം. 120Hz വരെ റിഫ്രഷ് റേറ്റുള്ള ഒരു എൽസിഡി ഡിസ്പ്ലേയായിരിക്കും ഫോണിന്റെ മറ്റൊരു പ്രത്യേകത.

തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വളരെയേറെ നടക്കുന്ന കാലമാണിത്. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്. ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന പേരിൽ ഇത്തരം ഒരുപാട് ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പിൽ പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്. ഗ്യാലറി പങ്കുവെയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം ആവാം അവർ ചോദിക്കുന്നത്.

ഇതൊന്നും ഒരിക്കലും അനുവദിക്കേണ്ടതില്ല. മാത്രമല്ല, ആപ്പ് ഉപയോഗിച്ച് ഫോണിൽ നിന്ന് അവർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചേക്കാം. ഫോട്ടോയും മറ്റും അവർ കൈക്കലാക്കിയേക്കും. വായ്പ നൽകിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ നിങ്ങൾക്കെതിരെ ഉപയോഗിച്ചേക്കാം. ഓർക്കുക, നിങ്ങളുടെ സ്വകാര്യത പണയം വെച്ചാണ് നിങ്ങൾ അവരിൽ നിന്ന് വായ്പയെടുക്കുന്നത്. ഇത്തരം ലോൺ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുത്. ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണം.

വാട്ട്‌സ് ആപ്പ് ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കിൽ കോൾ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്. നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.

അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്ട്സ്ആപ്പ് രജിസ്‌ട്രേഷനും ആരംഭിക്കുന്നു. കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന OTP കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു.

നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ OTP യും ഉണ്ട്. തട്ടിപ്പുകാർ OTP എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.

മറ്റൊരു രീതിയിൽ, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് OTP ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങൾ വാട്ട്സ്ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു. ചില തട്ടിപ്പുകാർ തെറ്റായ OTP എന്റർ ചെയ്ത് നിങ്ങളുടെ WhatsApp അക്കൗണ്ട് 12 അല്ലെങ്കിൽ 24 മണിക്കൂർ മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവിൽ നിങ്ങൾക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയില്ല എന്നാണ്. ഇത്തരത്തിൽ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു.

ഇത്തരം തട്ടിപ്പുകൾക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റൽ ലോകത്തിൽ ഇടപെടൽ നടത്തുമ്പോൾ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് എക്‌സ് പ്ലാറ്റ്‌ഫോം. ‘പ്രൈവറ്റ് ലൈക്ക്’ ഫീച്ചറാണ് പുതുതായി എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പോസ്റ്റ് ആളുകളെ അറിയിച്ചും അറിയിക്കാതെയും ലൈക്ക് ചെയ്യാനുള്ള അവസരമാണ് ഈ ഫീച്ചറിലൂടെ ലഭിക്കുന്നത്. ഒരാളുടെ പോസ്റ്റിന് ആരൊക്കെ ലൈക്ക് ചെയ്തുവെന്ന് പുറത്തുള്ളവർക്ക് അറിയാൻ കഴിയില്ലെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

‘പ്രൈവറ്റ് ലൈക്ക്’ ഫീച്ചർ പ്രവർത്തനയോഗ്യമാക്കിയിരിക്കുന്ന സമയത്ത് നമ്മുടെ ലൈക്കുകൾ പോസ്റ്റ് ചെയ്ത ആൾക്ക് മാത്രമേ അറിയാൻ കഴിയൂ. പോസ്റ്റ് കാണുന്ന മറ്റുള്ളവർക്ക് ഈ പോസ്റ്റ് ആരൊക്കെ ലൈക്ക് ചെയ്തിട്ടുണ്ട് എന്ന് അറിയാൻ കഴിയില്ല. ലൈക്കുകളുടെ പേരിൽ പലരും നേരിടുന്ന സൈബർ ആക്രമണങ്ങൾ തടയാനാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്നാണ് എക്‌സ് പ്ലാറ്റ്‌ഫോം സിഇഒ ഇലോൺ മസ്‌ക് അറിയിച്ചിരിക്കുന്നത്.

പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരുവനന്തപുരം: മെർജ് ചെയ്യാൻ ആവശ്യപ്പെടുന്ന കോളുകളോട് ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കിൽ കോൾ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്. നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.

അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്ട്സ്ആപ്പ് രജിസ്‌ട്രേഷനും ആരംഭിക്കുന്നു. കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന OTP കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു.

നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ OTP യും ഉണ്ട്. തട്ടിപ്പുകാർ OTP എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.

മറ്റൊരു രീതിയിൽ, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് OTP ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങൾ വാട്ട്സ്ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു. ചില തട്ടിപ്പുകാർ തെറ്റായ OTP എന്റർ ചെയ്ത് നിങ്ങളുടെ WhatsApp അക്കൗണ്ട് 12 അല്ലെങ്കിൽ 24 മണിക്കൂർ മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവിൽ നിങ്ങൾക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയില്ല എന്നാണ്.

ഇത്തരത്തിൽ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റൽ ലോകത്തിൽ ഇടപെടൽ നടത്തുമ്പോൾ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിന് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ് വേദിയാകുക. ജനറേറ്റീവ് എഐ ഹബ്ബായി സംസ്ഥാനത്തെ വളർത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും കോൺക്ലേവ് വഴിയൊരുക്കും. വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഇന്നൊവേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും. ദേശീയ, അന്തർദേശീയ കമ്പനികളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. എഐ മേഖലയിലെ ആഗോള പങ്കാളികളും വിദഗ്ധരും പങ്കെടുക്കുന്ന കോൺക്ലേവ് കേരളത്തിന് വലിയ നേട്ടവും അവസരവുമാകും. ഗവേഷണ-വികസന മേഖലകളിൽ പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിൻറെ സുപ്രധാന ചുവടുവയ്പായും കോൺക്ലേവ് മാറും.

ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ കേരളം ഈ മേഖലയിലേക്ക് കടന്നുവരുന്നത് രാജ്യത്തിന്റെ ജെൻ എ ഐ ഹബ്ബായി മാറുന്നതിന് മുതൽക്കൂട്ടാകും. ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന കോൺക്ലേവിലൂടെ കേരളത്തെ നിർമ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തിലെ എഐ അധിഷ്ഠിത വ്യവസായങ്ങൾക്ക് കോൺക്ലേവ് കുതിപ്പാകും. സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ വിദ്യാഭ്യാസരംഗത്ത് സർക്കാർ വലിയ മാറ്റം വരുത്തി. സാങ്കേതിക സർവകലാശാലയിൽ പെയ്ഡ് ഇന്റേൺഷിപ്പ് നൽകുന്നുണ്ട്. ലോകത്ത് ആദ്യമായി എൺപതിനായിരത്തോളം സ്‌കൂൾ അധ്യാപകർക്ക് എഐ ടൂൾ ഉപയോഗം സംബന്ധിച്ച ശിൽപ്പശാല സംഘടിപ്പിക്കുകയും ചെയ്തു.
എഐ നവീകരണത്തിനുള്ള മികച്ച സംഭാവനകൾക്ക് പുരസ്‌കാരം നൽകും. കോൺക്ലേവിന് മുന്നോടിയായി കോളേജ് വിദ്യാർഥികൾക്കും പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കുമായി ഹാക്കത്തോണുകൾ സംഘടിപ്പിക്കും. ഐടി പാർക്കുകളിൽ അന്താരാഷ്ട്ര പ്രശസ്തരായ എഐ വിദഗ്ധരുടെ ടെക് ടോക്കും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങളും കോൺക്ലേവ് രജിസ്‌ട്രേഷനും https://www.ibm.com/in en/events/gen-ai-conclave എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

വാട്സ്ആപ്പ് കോളുകളിൽ പുതിയ മാറ്റവുമായി മെറ്റ. വാട്ട്‌സ് ആപ്പ് കോളുകളിൽ ഓഡിയോ ക്വാളിറ്റി വർധിപ്പിക്കാനുള്ള അപ്‌ഡേറ്റാണ് മെറ്റ അവതരിപ്പിരിക്കുന്നത്. ‘മെറ്റ ലോ ബിറ്റ്റേറ്റ് കോഡെക്’ എന്ന സാങ്കേതിക വിദ്യയാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പത്തേക്കാൾ ഓപ്പസ് ഓഡിയോ ഫോർമാറ്റിനേക്കാൾ രണ്ടിരട്ടി വ്യക്തതയുള്ള ശബ്ദം ‘മെറ്റ ലോ ബിറ്റ്റേറ്റ് കോഡെക്’ നൽകുമെന്ന് മെറ്റ വ്യക്തമാക്കി.

ഉപഭോക്താക്കളിൽ മികച്ച പ്രതികരണമാണ് പുതിയ ഓഡിയോ കോളിംഗ് ക്വാളിറ്റി ഉണ്ടാക്കുന്നതെന്നാണ് മെറ്റയുടെ അവകാശവാദം. ഇതിനായി ചെറിയ ഓഡിയോ ക്ലിപ്പുകൾ മെറ്റ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ മെറ്റ അവതരിപ്പിച്ചിരുന്നു.