Politics (Page 67)

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി പിഎം ആർഷോയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നൂറോളം ബാനറുകൾ ഗവർണർക്കെതിരെ ക്യാമ്പസിൽ ഉയർത്തും. ക്യാമ്പസുകളെ കാവിവത്ക്കരിക്കാൻ അനുവദിക്കില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവകലാശാലകളിൽ ആർഎസ്എസ്, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവർണറുടെ ശ്രമം. സർവകലാശാലകളിലെ കാവിവൽക്കരണത്തിന്റെ തുടർച്ചയാണിത്. ഇതിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോൾ കാണുന്നത്. സർവകലാശാലയിലെ കാവിവൽക്കരണ നിലപാടുകൾ ഭരണഘടന ഉപയോഗിച്ച് മറയ്ക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. അത് കേരളം അനുവദിച്ചുനൽകില്ലെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

ഭിന്നശേഷിക്കാരനെ ഡിവൈഎഫ് ക്കാർ മർദ്ദിച്ചതിനെ നോക്കി നിന്ന പൊലിസ് നടപടി നികൃഷ്ടമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ ഭീകരമായി മർദിക്കുന്ന പൊലീസും സിപിഐഎം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബിജെപി ക്കാരോട് കരുതലോടെ പെരുമാറുന്നത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത് ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെ.എസ് യു പ്രവർത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പൊലീസിൻ്റെയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ്.

നികൃഷ്ടമായ സംഭവമായിരുന്നു കായംകുളത്ത് ഭിന്നശേഷിക്കാരനായ ഡിവൈഎഫ്ഐക്കാർ മർദ്ധിച്ച് അവശനാക്കിയതിനെ നോക്കി നിന്ന പൊലീസ് നടപടി. മുഖ്യമന്ത്രിയുടെ അംഗരക്ഷകർ സമനില തെറ്റിയ രീതിയിലാണ് ആലപ്പുഴയിൽ പ്രവർത്തകരെ മർദ്ദിച്ചത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

a k balan

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ രം​ഗത്ത്. കേരളം ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും കണ്ടിട്ടില്ലെന്നും ഭരണഘടനയുടെ മൗലിക ഘടനയെയും തത്വങ്ങളെയും ഗവർണർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫാസിസ്റ്റിറ്റ് രാജ്യം ആക്കി ഇന്ത്യയെ മാറ്റാനാണ് സംഘ പരിവാർ ശ്രമം. വിദ്യാഭ്യാസ മേഖല വഴി നടത്തുന്നത് അതിനുള്ള ശ്രമം ആണ് .

രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ് ഇന്ത്യയിലെ നാഷണൽ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസത്തിൻ്റെ ഘടനയും ഉള്ളടക്കവും അട്ടിമറിക്കാൻ ശ്രമം തുടരുകയാണ്. എല്ലാ വഴിവിട്ട ശ്രമവും കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. അതിനായാണ് കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റിനെ ഉപയോഗപ്പെടുത്തുന്നതെന്നും ആ ജോലിയാണ് കേരളത്തിൽ ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളം, രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ്. കേരളത്തിൽ തന്നെ അവസരങ്ങളുണ്ട്. വിദേശത്തേക്ക് അവസരങ്ങൾ തേടി പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

ദീര്‍ഘവീക്ഷണം ഉള്ളവരാണ് ഇപ്പോഴത്തെ യുവാക്കള്‍. നിരവധി സ്റ്റാർട്ടപ്പുകൾ കേരളത്തിൽ വരുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ രാജ്യത്തിനായി കേരളത്തിന് ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ചവരെ മർദിച്ച ​ഗൺമാന്‍റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രതിഷേധത്തെക്കുറിച്ച് ചോദ്യങ്ങള്‍ പ്രത്യേക ഉദ്യേശ്യത്തോടെയെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ തന്‍റെ വാഹനത്തിന് നേരെ ചാടി വീഴുന്ന സംഭവം ഉണ്ടായി. താൻ കണ്ടത് യൂണിഫോമിലുള്ള പൊലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ്. തന്‍റെ അംഗരക്ഷകർ തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ്. ചാടി വീഴുന്ന സമരം നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ നടത്താമോ. മാധ്യമങ്ങൾ നാടിനു വേണ്ടി ചെയ്യുന്നത് കാണുന്നില്ല. മാധ്യമങ്ങൾ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും, ചെയ്യില്ല .ഇത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

നവകേരള സദസിന് കൊല്ലം ചക്കുവള്ളിയിൽ പുതിയ വേദിയായി. ചക്കുവള്ളി മൈതാനത്തിന് സമീപമാണ് പുതിയ വേദി. ഹൈക്കോടതി ക്ഷേത്രമൈതാനം വേദിയായി നൽകിയ ഉത്തരവ് റദ്ദാക്കിയിരുന്നു. ഹൈക്കോടതി റദ്ദാക്കിയത് അനുമതി നൽകിയ ദേവസ്വം ഉത്തരവ് ആണ്. നടപടി ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ്.

ഹൈക്കോടതിയെ സമീപിച്ചത് കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ്. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. കുന്നത്തൂരിലെ നവകേരള സദസ് തിങ്കളാഴ്ചയാണ്. നടപടി തയ്യാറെടുപ്പുകൾ ഏതാണ്ട് പൂർത്തിയായപ്പോഴാണ്. മറ്റു രണ്ടു വേദികളുടെ കേസിനെയും ഈ കോടതി വിധി ബാധിക്കും. കൊല്ലം കടയ്ക്കൽ ക്ഷേത്ര മൈതാനം, ശാർക്കര ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലെ വേദികൾക്കെതിരായ കേസ് തിങ്കളാഴ്ച പരിഹരിക്കാനിരിക്കെയാണ് ഈ ഉത്തരവ്.

പാര്‍ലമെന്‍റ് അതിക്രമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പാര്‍ലമെന്‍റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് പിന്നിലെ കാരണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

തൊഴിലില്ലായ്മ എന്നത് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് എന്നും രാഹുല്‍ ഗാന്ധി.ഇത് ആദ്യമായാണ് പാർലമെൻറ് അതിക്രമത്തില്‍ രാഹുല്‍ പ്രതികരിക്കുന്നത്.

പ്രതികൾ പാർലമെന്‍റ് അതിക്രമത്തിലൂടെ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധം കൂടുതൽ പേരെ ഉൾപ്പെടുത്തി നടത്താൻ ശ്രമം നടന്നു. കസ്റ്റഡിയിലുള്ള മഹേഷിനും കേസിൽ ഗൂഢാലോചനയിൽ വ്യക്തമായ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. ലോക്സഭാ അധികൃതരെ തെളിവെടുപ്പിനായി സമീപിക്കാനാണ് ദില്ലി പൊലീസിന്‍റെ നീക്കം.

മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. സാഡിസ്റ്റ് മനോഭാവമാണ് പിണറായി വിജയന്. മുഖ്യമന്ത്രിയുടെ യാത്ര പൊലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകൾക്കൊപ്പമാണ്. കെഎസ്‌യു പ്രവർത്തകരെ മർദിച്ച ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും യൂത്ത് കോൺഗ്രസ് നേരിടും. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു.

പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദിച്ച് അവശരാക്കിയ സംഭവത്തിലാണ്. മുഖ്യമന്ത്രിയുടെ യാത്ര ക്രിമിനലുകൾക്കൊപ്പമാണ്. മുഖ്യമന്ത്രിയുടെ ക്രിമിനൽ സംഘം സമാധാനപരമായി പ്രതിഷേധിക്കുന്നവരെ മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുന്നു. മുഖ്യമന്ത്രി അതിരു കടക്കുകയാണെന്നും ഇത് തുടർന്നാൽ പിണറായി വിജയന്റെ ഭാഷയിൽ പറയുന്ന ജീവൻ രക്ഷാപ്രവർത്തനം തങ്ങളും ആരംഭിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ ഗൺമാൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഫാരി സ്യൂട്ടിലെ ക്രിമിനലുകളുടെയും വീടും സ്ഥലവും അറിയാം. ഇവർക്ക് കോൺഗ്രസ് വിചാരിച്ചാൽ വീടുവിട്ടിറങ്ങാനാകില്ല. മുഖ്യമന്ത്രിക്ക് സമനില തെറ്റി. പിണറായി വിജയൻ മരുന്ന് കഴിക്കാൻ മറക്കുകയാണെന്ന് സംശയമുണ്ടെന്നും മന്ത്രിമാർ അത് നൽകണമെന്നും അദ്ദേഹം പറഞ്ഞു. നവകേരള യാത്ര കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാന യാത്രയാണ് എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

ജനസമ്പർക്ക പുതിയ പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതി തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് ഉദ്ഘാടനം ചെയ്യും. പരാതി പരിഹാര യോഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. ഈ പദ്ധതിയിൽ 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. യോഗങ്ങൾ ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് നടത്തുക. മന്ത്രിമാരെയാണ് ജില്ലകളിലെ മേൽനോട്ട ചുമതല ഏൽപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന പദ്ധതി ഇപ്പോൾ നിലവിലുണ്ട്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എത്തും. കാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി നിലിനിൽക്കേയാണ് ഗവർണർ ക്യാമ്പസിൽ എത്തുന്നത്.ഗവർണർ തങ്ങുക ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ ആണ്. കനത്ത സുരക്ഷയാണ് പ്രതിഷേധം കണക്കിലെടുത്ത് കൊണ്ടോട്ടി പൊലീസ് ഒരുക്കിയിട്ടുള്ളത്. കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് സുരക്ഷാ ചുമതല.

കരിപ്പൂരിൽ വൈകിട്ട് 6.30ന് വിമാനം ഇറങ്ങുന്ന ഗവർണർ, റോഡ് മാർഗ്ഗം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തും. സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച രാവിലെ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി. മൂന്നുദിവസം ഗവർണർ ക്യാമ്പസിൽ തങ്ങും.