കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളം, രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ്. കേരളത്തിൽ തന്നെ അവസരങ്ങളുണ്ട്. വിദേശത്തേക്ക് അവസരങ്ങൾ തേടി പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

ദീര്‍ഘവീക്ഷണം ഉള്ളവരാണ് ഇപ്പോഴത്തെ യുവാക്കള്‍. നിരവധി സ്റ്റാർട്ടപ്പുകൾ കേരളത്തിൽ വരുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ രാജ്യത്തിനായി കേരളത്തിന് ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.