Latest News (Page 3,495)

ഒരു റേഷന്‍ കാര്‍ഡ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ റേഷൻ കാർഡിനു വേണ്ടിയുള്ള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും, തെറ്റ് തിരുത്തുന്നതിനുമുളള അപേക്ഷകൾ എന്നിവ അക്ഷയസെന്റർ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന്
സിവിൽ സപ്ളൈസ് ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കുകയില്ല. പുതിയ കാർഡിന് അപേക്ഷച്ചവർക്ക് ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷകനെ ഫോണിൽ ബന്ധപ്പെടും. അതിനുശേഷം ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈപ്പറ്റണമെന്നും സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു.

police attacked

കാൻപൂർ : 60 കേസുകളില്‍ പ്രതിയായ ഗുണ്ടാതലവനെ പിടിക്കാന്‍ പോയ പോലീസ് സംഘത്തിലെ ഡിഎസ്പി ഉള്‍പ്പെടെ എട്ടു പോലീസുകാരെ ക്രിമിനലുകള്‍ വെടിവെച്ചു കൊലപ്പെടുത്തി. അനേകം കേസുകളിലെ പ്രതിയായ വികാസ് ദുബേ എന്നയാളെ അറസ്റ്റ് ചെയ്യാനാണ് പോലീസുകാര്‍ ഗ്രാമത്തില്‍ എത്തിയത്. വെടിവെപ്പിൽ മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരും നാലു കോണ്‍സ്റ്റബിള്‍മാരുമാണ് മരിച്ചത്.
ഏഴ് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷപ്പെട്ട കുറ്റവാളികൾക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Prime Minister

ജൂൺ 15 ന് ശേഷം ചൈനയുമായി നടന്ന ഏറ്റുമുട്ടൽ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്കിലെത്തി.പുലർച്ചെ ലേ സന്ദർശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. ലഡാക്ക് സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്തും ആർമി ചീഫ് എം എം നരവനെയും അനുഗമിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള നിമു എന്ന സ്ഥലത്തെ ഫോർവേഡ് മിലിട്ടറി പൊസിഷനിലാണ് പ്രധാനമന്ത്രി ഇപ്പോൾ ഉള്ളതെന്നാണ് വിവരം.
അദ്ദേഹം നിമുവിലെ ഫോർവേഡ് ലൊക്കേഷനുകളിലൊന്നിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നു. അതിർത്തിയോട് വളരെ ചേർന്ന സ്ഥലമാണിത്. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തും.

ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥലത്താണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം.

road accident

റോഡപകടത്തില്‍ പെടുന്നവര്‍ക്കു വേണ്ടി കേന്ദ്രഗതാഗത മന്ത്രാലയമാണ് പദ്ധതിയുടെ പൂർണ്ണരൂപം ആസൂത്രണം ചെയ്തിരിക്കുന്നത്. അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള നിര്‍ണായക സമയമാണ് ആദ്യ മണിക്കൂറുകൾ. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാൻ കഴിയും. പ്രഥമശുശ്രൂഷ നല്‍കുക, എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യ മണിക്കൂറുകളിലെ ചികിത്സയുള്‍പ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക.

അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക.രാജ്യത്ത് അപകടത്തില്‍പ്പെടുന്ന വിദേശീയരായ ആളുകളുടെ ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

army

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുത്തച്ഛൻ്റെ മൃതദേഹത്തിനരികിൽ ഒറ്റപ്പെട്ടിരുന്ന മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി സുരക്ഷാസേന. ശ്രീനഗറിൽ നിന്ന് ഹന്ദ്‌വാരയിലേക്ക് മുത്തച്ഛനൊപ്പ മുള്ള യാത്രക്കിടെയാണ് ഭീകരാക്രമണം ഉണ്ടാവുകയും മുത്തച്ഛൻ കൊല്ലപ്പെടുകയും ചെയ്തത്.മരണമടഞ്ഞ ഇയാളുടെ സമീപത്തിരുന്ന് നിലവിളിക്കുകയായിരുന്ന കുഞ്ഞിനെയാണ് ഭീകരരുടെ വെടിയേല്‍ക്കാതെ സ്ഥലത്തെത്തിയ സൈന്യം രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് സൈനീകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് സേന തിരച്ചില്‍ തുടരുകയാണ്.

licence

കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായാണ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്ന് തന്നെ കമ്പ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി ലേണേഴ്‌സ് ലൈസൻസ് നൽകുന്നതിനും അവർക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ വരുത്തും. ഇപ്രകാരം എടുത്ത ലേണേഴ്‌സ് ലൈസൻസ് ആറ് മാസം തികയുമ്പോൾ പുതുക്കേണ്ടി വന്നാൽ ഓൺലൈൻ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കും.

sslc

എത്ര കടുത്ത പ്രതിസന്ധിയുടെ മുൻപിലും കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സർക്കാരിന്റെ തീരുമാനത്തിന്റേയും, അതിനു ജനങ്ങൾ നൽകിയ പിന്തുണയുടേയും വിജയമാണ് എസ്എസ്എൽസി റിസൾട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല ഭാഗത്തു നിന്ന് എതിർപ്പുകൾ ഉണ്ടായെങ്കിലും, കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളിയെ മറികടന്നു കൊണ്ട് പരീക്ഷകൾ വിജയകരമായി നടത്താനും, സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും സാധിച്ചതു ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. രക്ഷിതാക്കളും, അദ്ധ്യാപകരും, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും, ആരോഗ്യ പ്രവർത്തകരും, പോലീസും, സന്നദ്ധ പ്രവർത്തകരും എല്ലാം ചേർന്നു പരീക്ഷകൾ സുരക്ഷിതമായി നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിസ്വാർത്ഥം പ്രയത്‌നിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച റിസൾട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികളേയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.