കാശ്മീർ : മൂന്ന് വയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി ഭീകരര്‍ക്കെതിരെ കനത്ത പോരാട്ടവുമായി സൈന്യം;

army

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുത്തച്ഛൻ്റെ മൃതദേഹത്തിനരികിൽ ഒറ്റപ്പെട്ടിരുന്ന മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി സുരക്ഷാസേന. ശ്രീനഗറിൽ നിന്ന് ഹന്ദ്‌വാരയിലേക്ക് മുത്തച്ഛനൊപ്പ മുള്ള യാത്രക്കിടെയാണ് ഭീകരാക്രമണം ഉണ്ടാവുകയും മുത്തച്ഛൻ കൊല്ലപ്പെടുകയും ചെയ്തത്.മരണമടഞ്ഞ ഇയാളുടെ സമീപത്തിരുന്ന് നിലവിളിക്കുകയായിരുന്ന കുഞ്ഞിനെയാണ് ഭീകരരുടെ വെടിയേല്‍ക്കാതെ സ്ഥലത്തെത്തിയ സൈന്യം രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് സൈനീകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് സേന തിരച്ചില്‍ തുടരുകയാണ്.