സ്വർണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദ് ദുബായ് പൊലീസ് കസ്റ്റഡിയിൽ.
കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് (36) ദുബായ് പൊലീസിന്റെ കസ്റ്റഡിയിൽ.
മൂന്നുദിവസം മുൻപാണ് ഫൈസലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാണ് പുറത്തു വരുന്ന വിവരം. കള്ളക്കടത്തിലുള്ള പങ്കാളിത്തം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം ഉൾപ്പെടെ ഗുരുതര കുറ്റങ്ങളാണ് ഫൈസലിനെ തിരെ എൻഐഎ ചുമത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ത്യ ഫൈസലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പടുത്തുകയും, ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി ഫൈസൽ ഫരീദിനെ
ക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍ഐ.എ. സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു.










