General (Page 17)

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.

രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണി വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ അറിയിച്ചു.

ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ 27 കാരനായ ബാലൻ ആണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

കഴിഞ്ഞ 40 ദിവസത്തിനിടെ ഇതേ കാരണം മൂലമുണ്ടായ ഏഴാമത്തെ മരണമാണിത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ 180 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 2023-ൽ മാത്രം 12 പേര്‍ കാട്ടാന ആക്രമണത്തിനിരയായി.

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ മാനു (45) എന്ന യുവാവാണ് മരിച്ചത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്. വന്യജീവികൾ ജനവാസമേഖലയിൽ അധിവസിക്കുന്നത് പ്രതിരോധിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്. അധികൃതർ അടിയന്തര ഇടപെടലുമായി മുന്നോട്ട് വരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

അതേസമയം, ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വയനാട്ടിലും ഒരു ജീവൻ നഷ്ടമായത്. പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആയിരുന്നു. തുടർച്ചയായ കാട്ടാന ആക്രമണങ്ങൾ നാട്ടുകാരിൽ ഭീതി പരത്തുകയാണ്.

അമേരിക്കയിലേക്ക് സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കു 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ തരത്തിലുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും ഇത് ബാധകമാകും. നിലവിലെ ലോഹ ഇറക്കുമതി തീരുവകൾക്ക് പുറമേയാണിത്.വ്യവസായരംഗത്തെ സംരക്ഷിക്കുവാനും ആഭ്യന്തര ഉത്പാദനം കൂടുതൽ പ്രോത്സാഹിപ്പിക്കുവാനുമാണ് പുതിയ നയം ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.ദീർഘകാലമായി വർത്തമാന ഭരണകൂടം പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ അപ്രായോഗികമാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.

വലിയ സാമ്പത്തിക തട്ടിപ്പായി മാറിയ പകുതി വില കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോടികളുടെ ഈ തട്ടിപ്പിൽ നിരവധി ആളുകൾക്കാണ് തട്ടിപ്പിനകപ്പെട്ടത് . സർക്കാർ ഇടപെട്ട് കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയത്.

വ്യാജ പ്രോജക്ടുകൾ, കൃത്രിമ ഓഫറുകൾ, വ്യാജ പ്രമാണങ്ങൾ എന്നിവ ഉപയോഗിച്ച് നിരവധി പേർ കബളിപ്പിക്കപ്പെട്ടെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രധാന പ്രതികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ പല ഭാഗങ്ങളും കടുത്ത ചൂടിൽ വിയർത്തൊഴുകുമ്പോൾ, മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയായി ഈ വർഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

കേരളത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യവകുപ്പ് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതിന് വിരുദ്ധമായി, മൂന്നാറിൽ മൈനസ് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മൂന്നാറിലെ ചെണ്ടുവാര എസ്റ്റേറ്റിൽ താപനില മൈനസ് 1 ഡിഗ്രിയിലേക്ക് താഴ്ന്നു. ഇതുവരെ പൂജ്യം ഡിഗ്രി വരെ മാത്രമേ കുറവുള്ളതായിരുന്നുവെങ്കിലും ഈ വർഷം ആദ്യമായാണ് താപനില മൈനസിലേക്ക് എത്തിയത്. നവംബർ, ഡിസംബർ മാസങ്ങളിൽ താപനില 1, 2, 7 ഡിഗ്രി വരെ താഴ്ന്നിരുന്നെങ്കിലും ഇപ്പോഴത്തെ തണുപ്പ് ഏറെ അധികരിച്ചിരിയ്ക്കുകയാണ് .താപനില മൈനസ് 1 ഡിഗ്രി എത്തിയതോടെ

വിനോദസഞ്ചാരികൾ ഒഴുകിയെത്തുകയാണ്. കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്സിലൂടെ മൂന്നാറിന്റെ അതിമനോഹര കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരും തണുപ്പിന്റെ അത്യുത്തമ അനുഭവം തേടിയെത്തുന്നവരുമായി ടൂറിസം മേഖലക്ക് പുതുജീവനം ലഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ മൂന്നാറിൽ താപനില ഇനിയും താഴാൻ സാധ്യതയുണ്ടെന്നുമാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്.

ശബരിമല വിമാനത്താവള പദ്ധതി സാക്ഷാത്കാരത്തിലേക്ക് ഒരുപടി കൂടി മുന്നേറുന്നു. അതിന്റെ ഭാഗമായി, വിദഗ്ധ സമിതി പദ്ധതിക്ക് അനുകൂലമായ പച്ചക്കൊടി വീശിയിരിക്കുന്നു. ഇതോടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാനിർദേശങ്ങൾ ലഭിച്ചിരിക്കുകയാണ്.

വിമാനത്താവള നിർമ്മാണത്തിന് ഭൂമി വിട്ടുനൽകുന്നവർക്കായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. അർഹരായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തോടൊപ്പം അവിടുത്തെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്നതും വലിയ ആശ്വാസം നൽകുന്നു.

ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കുക, കേരളത്തിലെ ടൂറിസം മേഖലയെ കൂടുതൽ വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതിയെ വേഗത്തിലാക്കാൻ സർക്കാർ ആലോചിക്കുന്നത്. പദ്ധതിയുടെ അന്തിമ രൂപരേഖയും നടപടിക്രമങ്ങളും കൂടുതൽ ഉറപ്പുവരുത്തുന്നതിന് അധികൃതർ തുടർ ചർച്ചകൾ നടത്തുമെന്നതും റിപ്പോർട്ടുകളിലുണ്ട്.

തിരുവനന്തപുരം: കിഫ്ബി വഴി നിർമിച്ച റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന് സർക്കാർ സ്ഥിരീകരിച്ചു. പദ്ധതിയുടെ സാമ്പത്തിക പ്രവർത്തനം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ വിഹിതം സുസ്ഥിരമാക്കുന്നതിനുമാണ് ഈ തീരുമാനം.

മുന്‍പ് നിരവധി തവണ വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് സർക്കാർ ഔദ്യോഗികമായി ടോൾ ഏർപ്പെടുത്തുന്ന കാര്യം സ്ഥിരീകരിച്ചത്. ടോൾ നിരക്കുകളും ഇക്കാര്യത്തിൽ ഇനിയും ഉണ്ടാകാവുന്ന മാറ്റങ്ങളും സംബന്ധിച്ച് വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന.

സംസ്ഥാന സർക്കാർ കിഫ്ബിയിലേക്ക് ധനസഹായം നൽകുന്നുവെങ്കിലും വലിയൊരു ഭാഗം വായ്പയോധിഷ്ഠിതമാണ്. അതിനാൽ സാമ്പത്തികമായ സ്ഥിരത ഉറപ്പാക്കാൻ വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ നിർബന്ധമാണ്. ഇതിന് ആവശ്യമായ പഠനങ്ങളും നടപടികളും സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

*എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി

കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക് മികവിനോടൊപ്പം വ്യവസായ സഹകരണത്തിനും പരിശീലനത്തിനും പ്രാധാന്യം നൽകി തൊഴിൽ വിപണിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ യുവജനതയെ സജ്ജമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എമെർജിങ് ടെക്‌നോളജി ഫോർ ഇന്റെലിജന്റ് സിസ്റ്റംസ് പ്രഥമ അന്താരാഷ്ട്ര കോൺഫറൻസ് മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന അവസരങ്ങളോട് കൃത്യമായ സമീപനമാണ് കേരളം സ്വീകരിച്ചുവരുന്നത്. സ്മാർട്ട് സിറ്റികളും ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷനുകളും മുതൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യകളും സൈബർ സുരക്ഷയും വരെയുള്ള വിഷയങ്ങൾ സുസ്ഥിരവും നൂതനവുമായ ഭാവി രൂപപ്പെടുത്തുന്നതിന് നിർണായകമാണ്. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ, ഇൻഡസ്ട്രി ഓൺ കാമ്പസ് തുടങ്ങിയ കേരളത്തിന്റെ ആശയങ്ങൾ സംസ്ഥാനത്തിന്റെ വികസനവും വിദ്യാർത്ഥികളുടെ സംരംഭകപരിശീലനവും ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം, വ്യവസായം, വികസനം എന്നിവയോടുള്ള സമീപനത്തെ പുനർനിർവചിക്കുന്നതാണ് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എമെർജിങ് ടെക്‌നോളജി ഫോർ ഇന്റെലിജന്റ് സിസ്റ്റംസ് അന്താരാഷ്ട്ര കോൺഫറൻസ്. ഇന്റലിജന്റ് സിസ്റ്റങ്ങളുടെ മേഖലയിലെ പ്രഗത്ഭരായ ഗവേഷകരെയും വിദ്യാർത്ഥികളെയും വ്യവസായ സംരംഭകരേയും ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുന്നത്തിലൂടെ ഗവേഷണത്തിനും പ്രയോഗികതയ്ക്കും ഇടയിലുള്ള വിടവ് നികത്തപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം എൽ എമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ ബി സതീഷ്, വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ്, കൺവീനർ ഡോ. വിനോദ് കുമാർ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

ഫെബ്രുവരി 9 വരെ നടക്കുന്ന കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഐഒടി മുതൽ സ്മാർട്ട് ടെക്‌നോളജീസ്, റോബോട്ടിക്സും ഓട്ടോമേഷനും, ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ് എന്നിവയടക്കമുള്ള വിവിധ വിഷയങ്ങൾ പ്രതിപാദിക്കും. വ്യവസായ സെഷനുകൾ, പാനൽ ചർച്ചകൾ, സംരംഭക പ്രദർശനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട 110 ഓളം പേപ്പറുകളുടെ അവതരണം എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടക്കും.

ന്യൂഡൽഹി: “സ്ഥിരതയും സത്യസന്ധതയും സംരക്ഷിക്കണം, പണം കണ്ടു മതിമറരുത്” – അരവിന്ദ് കെജ്‍രിവാളിനെ വിമർശിച്ച് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. ജനപ്രതിനിധികൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഴിമതിയില്ലായ്മ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് കെജ്‍രിവാളിന് പ്രചോദനമായിരുന്ന അണ്ണാ ഹസാരെ, ഇപ്പോൾ അദ്ദേഹത്തിന്റെ സമീപനങ്ങളെ തുറന്നടിക്കുകയാണ്. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയതായി ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, പണം രാഷ്ട്രീയത്തിൽ നിർണ്ണായകമായിക്കൊണ്ടിരിക്കുമ്പോൾ, വ്യക്തി സ്വാർത്ഥതയെ മറികടക്കേണ്ടത് അനിവാര്യമാണെന്ന് ഹസാരെ പറഞ്ഞു .തൻ്റെ മുന്നറിയിപ്പുകൾ കെജ്‍രിവാൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു. കെജ്‍രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ 24 സീറ്റിലാണ് ആം ആദ്മി സാന്നിദ്ധ്യമറിയിച്ചിരിക്കുന്നത്. അതേ സമയം 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നിൽക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കെജ്‍രിവാൾക്ക് നേരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹവും ആം ആദ്മി പാർട്ടിയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.