Health (Page 50)

നിപ സംശയത്തില്‍ തിരുവനന്തപുരത്തും വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍. സംശയകരമായ ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ കടുത്ത പനിയെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ശരീരസ്രവങ്ങള്‍ പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്.പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരണമുണ്ടാക്കൂ.

മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.

ആലപ്പുഴ: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകണങ്ങൾക്കും സാമഗ്രികൾക്കും മറ്റുമായാണ് തുക അനുവദിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്നു വരുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഇതേറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂറോളജി വിഭാഗത്തിൽ 22 ലക്ഷം ചെലവഴിച്ച് റോബോട്ടിക് ട്രാൻസ്‌ക്രാനിയൽ ഡോപ്ലർ സജ്ജമാക്കും. തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. ഒഫ്ത്താൽമോളജി വിഭാഗത്തിൽ 1.20 കോടിയുടെ പോസ്റ്റീരിയർ സെഗ്മെന്റ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, വിക്ട്രക്റ്റമി മെഷീൻ, എൻഡോ ലേസർ യൂണിറ്റ്, പോർട്ടബിൾ ഇഎംജി മെഷീൻ, ന്യൂറോ സർജറി വിഭാഗത്തിൽ ന്യൂറോ സർജറിയ്ക്കുള്ള ഹൈ സ്പീഡ് ഇലക്ട്രിക് ഡ്രിൽ, പത്തോളജി വിഭാഗത്തിൽ ആട്ടോമേറ്റഡ് ഐഎച്ച്‌സി സ്റ്റീനർ, ഇഎൻടി വിഭാഗത്തിൽ മൈക്രോമോട്ടോർ, ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ സി ആം മൊബൈൽ ഇമേജ് ഇന്റൻസിഫയർ സിസ്റ്റം എന്നിവയ്ക്കായി തുകയനുവദിച്ചു. വിവിധ വിഭാഗങ്ങൾക്കായുള്ള കെമിക്കലുകൾ, ഗ്ലാസ് വെയർ, റീയേജന്റ്, ബ്ലഡ് കളക്ഷൻ ട്യൂബ് എന്നിവയ്ക്കും തുകയനുവദിച്ചു.

ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ ടെലസ്‌കോപ്പ്, ജനറൽ മെഡിസിൻ വിഭാഗത്തിൽ 12 ചാനൽ പോർട്ടബിൽ ഇസിജി മെഷീൻ, മൾട്ടിപാര മോണിറ്ററുകൾ, എബിജി മെഷീൻ, അൾട്രാസോണോഗ്രാഫി വിത്ത് എക്കോ പ്രോബ്, ഡിഫിബ്രിലേറ്റർ, ലാരിഗ്നോസ്‌കോപ്പ്, സൈക്യാർട്രി വിഭാഗത്തിൽ ഇസിടി മെഷീൻ, ഇ.എൻ.ടി. വിഭാഗത്തിൽ റിജിഡ് നാസൽ എൻഡോസ്‌കോപ്പ്, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പോർട്ടബിൾ ബോൺ ഡെൻസിറ്റോമീറ്റർ, നെഫ്രോളജി വിഭാഗത്തിൽ കാർഡിയാക് ടേബിളുകൾ, സർജറി വിഭാഗത്തിൽ ഓപ്പൺ സർജിക്കൽ ഉപകരണങ്ങൾ, പീഡിയാട്രിക് വിഭാഗത്തിൽ നിയോനറ്റൽ വെന്റിലേറ്റർ, കാർഡിയോളജി വിഭാഗത്തിൽ ഇസിജി, 10 കിടക്കകളുള്ള സെൻട്രൽ സ്റ്റേഷൻ, ബയോമെഡിക്കൽ ഉപകരണങ്ങൾ, കൂടുതൽ ആശുപത്രി കിടക്കകൾ, ഐസിയു കിടക്കകൾ, ട്രോളികൾ, വീൽച്ചെയറുകൾ, എന്നിവ സജ്ജമാകുന്നതിനും തുകയനുവദിച്ചു.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി എം.എസ്.ഡബ്ല്യു./ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുക. ജനസമ്പർക്ക പ്രവർത്തനങ്ങൾക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുകയെന്നും അത്യാഹിത വിഭാഗത്തിൽ സമയബന്ധിതമായി മികച്ച ചികിത്സ നൽകുന്നതോടൊപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾക്കാണ് ഉന്നൽ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മികച്ച സാഹചര്യം ഒരുക്കുക എന്നിവയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിലൂടെ ലക്ഷ്യമിടുന്നത്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കൺട്രോൾ റൂമും പി.ആർ.ഒ. സേവനവും ലഭ്യമാക്കാൻ മന്ത്രി ഉന്നതതല യോഗത്തിൽ നിർദേശം നൽകിയിരുന്നു.

ഇതേ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ ഇറക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാർ, നഴ്സിംഗ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീമിൽ ഒരംഗമായി ഇവർ പ്രവർത്തിക്കണം. രോഗികളെയും കുടുംബാംഗങ്ങളെയും മറ്റ് ടീമംഗങ്ങളെയും ഏകോപിപ്പിക്കുകയും സഹായിക്കുകയും വേണം. രോഗിക്കും കുടുംബത്തിനും അവർക്ക് മനസിലാകുന്ന ഭാഷയിൽ രോഗാവസ്ഥ ബോധ്യമാക്കണം. രോഗികൾക്ക് സഹായകമായ സർക്കാർ സ്‌കീമുകളെക്കുറിച്ച് മനസിലാക്കിക്കൊടുക്കണം. ഇതോടൊപ്പം ഡിസ്ചാർജിലും ബാക്ക് റഫറലിലും ഡോക്ടറെ സഹായിക്കുകയും വേണം.

വിവിധ കോളേജുകളിൽ നിന്നുള്ള എം.എസ്.ഡബ്ല്യുക്കാർക്ക് ഇന്റേൺഷിപ്പിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളിൽ പരിശീലനം നൽകും. ഇതിന്റെ ഭാഗമായി തിരുവന്തപുരം മെഡിക്കൽ കോളേജിൽ വിവിധ കോളേജുകളിൽ നിന്നുള്ള 15 പേർക്ക് വിവിധ ഘട്ടങ്ങളിലായി ഇതിനോടകം പരിശീലനം നൽകി.

സോഷ്യൽ വർക്കർമാരുടെ സേവനം ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും വ്യാപിപ്പിക്കും. തിരുവനന്തപുരത്തിന് പുറമേ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്ന ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിലാണ് ആദ്യഘട്ടമായി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കുന്നത്. തുടർന്ന് മറ്റ് മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും.

നിപ സംശയത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം മരണമടഞ്ഞ മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഇയാളുടെ ബന്ധുവുമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
പ്രാദേശിക പരിശോധനയല്‍ നിപ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നെങ്കിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനം ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് നീങ്ങും. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ ആളും, ഇയാള്‍ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണമടഞ്ഞത്. ആദ്യ മരണം ഓഗസ്റ്റ് 30 നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ നിപ ആണെന്നുള്ള സംശയങ്ങള്‍ ഒന്നുമില്ലായിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെയാണ് പിതാവിന് കൂട്ടിരിക്കാന്‍ എത്തിയ ആളില്‍ മരിച്ചയാളുടേതിന് സമാനമായ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അധികം വൈകാതെ ഇയാളും മരണമടഞ്ഞതോടെയാണ് ആരോഗ്യ വകുപ്പിന് സംശയങ്ങള്‍ തോന്നിത്തുടങ്ങിയത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം കൂടുതല്‍
ശക്തിപ്പെട്ടത്.എന്നാല്‍, ഇതിനിടയില്‍ ആദ്യത്തെയാളുടെ മൃതദേഹം സംസ്‌കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തില്‍ നിന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലത്തിനായാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് കാത്തിരിക്കുന്നത്. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭര്‍ത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിങ്ങളുടെ യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയിൽ പോലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനവുമായി കേരളാ പോലീസ്. പോൽ – ആപ്പിൽ രജിസ്റ്റർ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിൻറെയും ഫോട്ടോ Track My Trip ഓപ്ഷനിൽ അപ്ലോഡ് ചെയ്യണം. തുടർന്ന് യാത്രാവിവരം അറിയിക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകൾ വരെ നൽകാം) ഫോൺ നമ്പർ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേയ്ക്ക് നിങ്ങളുടെ യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്ചർ ചെയ്ത് എസ്എംഎസ് അയയ്ക്കും.

എസ്എംഎസ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ യാത്രയുടെ ലൊക്കേഷൻ അവർക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലിൽ പോൽ – ആപ്പ് നിർബന്ധമല്ല) അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാൽ SOS ഓപ്ഷൻ അമർത്തുന്നതോടെ പോലീസ് കണ്ട്രോൾ റൂമിൽ ലൊക്കേഷൻ സഹിതം സന്ദേശം എത്തുകയും പോലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യും.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഈ സൗജന്യസേവനം വളരെ സഹായകരമാണ്.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. അയോർട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ നടത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സങ്കീർണ ശസ്ത്രക്രിയ രോഗിക്ക് നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തിയത്. രോഗി വേഗംതന്നെ സുഖം പ്രാപിച്ചുവരുന്നു. സർക്കാരിന്റെ സാമ്പത്തിക പിന്തുണയും രോഗിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ആരോഗ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. അയോർട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ നടത്തിയത്.

സങ്കീർണ ശസ്ത്രക്രിയ രോഗിക്ക് നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തിയത്. രോഗി വേഗംതന്നെ സുഖം പ്രാപിച്ചുവരുന്നു. സർക്കാരിന്റെ സാമ്പത്തിക പിന്തുണയും രോഗിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ, ഭക്ഷസുരക്ഷാ മന്ത്രി വീണാ ജോർജ്. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമ്മിച്ച് വിൽപന നടത്തുന്നവർ, പെറ്റി റീടെയ്ലർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താല്കാലിക കച്ചവടക്കാർ എന്നിവർക്ക് മാത്രമാണ് രജിസ്‌ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളതെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി.

ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്ന ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം, 2006 വകുപ്പ് 63 പ്രകാരമുള്ള ശിക്ഷ ലഭിക്കുന്നതാണ്. ലൈസൻസിന് പകരം രജിസ്‌ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും. ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ ഉൾപ്പടെ നടപടികൾ സ്വീകരിക്കും. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. സാധാരണ ലൈസൻസുകൾക്ക് 2000 രൂപയാണ് ഒരു വർഷത്തേക്കുള്ള ഫീസെന്നും മന്ത്രി അറിയിച്ചു.

ഭക്ഷണം വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് എടുത്തു മാത്രമേ പ്രവർത്തനം നടത്താൻ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യർഥിച്ചിരുന്നു. ഇതൊരു നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ട് കൂടി ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. ലൈസൻസ് ഇല്ലാത്തതിനാൽ അടച്ചുപൂട്ടൽ നടപടി നേരിടുന്ന സ്ഥാപനങ്ങൾ ലൈസൻസ് നേടുകയോ നിയമപരമായി ലൈസൻസിന് പൂർണമായ അപേക്ഷ സമർപ്പിച്ചു മാത്രമേ തുറന്നു കൊടുക്കാൻ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മരുന്നുകളുടെ പ്രത്യേക ബാച്ചുകൾ നിരോധിച്ചു. മതിയായ ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ഓഗസ്റ്റ് മാസം നടത്തിയ പരിശോധനയിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. ഇവയുടെ പട്ടിക സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പുറത്തുവിട്ടു.

പട്ടികയിൽ ഉൾപ്പെട്ട മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചുവെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വ്യക്തമാക്കി. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

  • Tenmek- M (Teneligliptin and Metformin Hydrochloride (SR) Tablets) Ritual Drugs Pvt. Ltd, Plot No: 271-272 , Phase 1 , HSIDC, Barhi Industrial area, Sonapat (HR)- 131 101, GT2J20, 09/2024
  • Cilnidipine Tablets IP 10mg Unicure India Ltd. Plot No.46(B)./ 49(B) , Vill – Raipur Bhagwanpur, Roorkee, Dist Haridwar, Uttarakhand, URDT1161, 04/2025
  • Rabeprazole Gastro Resistant Tablets IP (Rayboot – 20) Merion Care Pvt. Ltd, Khasra No: 1296, Mandhala, Barotiwala, Tehsil – Baddi, Distt- Solan, (HP) – 174103, MT-012304D, 12/2024
  • Metoprolol Succinate Prolonged – release Tablets IP 50 Mg Unicure India Ltd., Plot No 46(B)./49B, Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, URDT0657, 02/2025
  • Metoprolol Succinate Prolonged – release Tablets IP 50 Mg :Unicure India Ltd., Plot No 46(B)./49B, Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, URDT0653, 02/2025
  • Metoprolol Succinate Prolonged – release Tablets IP 50 Mg Unicure India Ltd., Plot No 46(B)./49B, Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, MR1TC019, 05/2024
  • Pantoprazole Gastro- resistant Tablets IP 40mg {Panpik-40) Megasys iotek Pvt. Ltd. .Kinfra Industries Park, Kinfra Park P.O, Koratty, Thrissur, Kerala-680309, PK22301, 08/2024
  • Clobazam Tablets (Clobet 10 mg) Merril pharma pvt.Ltd, Plot no 212,Raipur . Bhagwanpur, Roorkee 247 667 (U.K), T- 240165, 04/2025
  • Pantoprazole & Domperidone Tablets (PANCAD) Thrift Pharmaceuticals Pvt. Ltd , Khasra No136, Raipur -247661, Uttarakhand, THT-25649, 01/2025
  • Iron and Folic acid Tablets IP Nestor Pharmaceuticals Ltd, Western Extension Area, Faridabad. Haryana – 121001, IQTZ-101, 02/2024
  • 11) Corflam Plus (Mefenamic Acid and Paracetamol Tablets Iosis Remedies Pvt. Ltd, Rajapura Road, Village – Khera Nihla, Tehsil-Nalagarh, Dist. Solan- HP- 174 101, IC/CPT-013, 06/2024
  • Clopidogrel & Aspirin Capsules (75 mg/150mg) Mascot Health Series Pvt. Ltd., Plot No. 78,80, Sec-6A, IIE, Sidcul, Haridwar – 249403., MC221207, 11/2024
  • Ondansetron Hydrochloride Tablets IP NOSIRID-MD Nuvista Pharmaceuticals Pvt. Ltd., Plot No. 48, 1st 2nd Floor, Phase-II, IDA, Mallapur, Medchal, Malkajgiri, Hyderabad – 500076, NPD 4129, 10/2024
  • Paracetamol Tablets IP, Paraband-500 Danish Health Care (P) Ltd., 76/27-28, Industrial Estate, Maxi Road, Ujjain – 456010, PDN 22034, 11/2024
  • Thyroxine Sodium Tablets IP 50 mcg Unicure India Ltd., Plot No. 46 (B), / 49 B, Vill. Raipur, Hhagwanpur, Roorkee, Distt. Haridwar, Uttarakhand, URDT0177, 06/2024
  • Amoxycillin and Potassium Clavulanate Tablets IP, Moxiv 625 Tablets Proceed Formulations, 17, Ind Area, Morthikri, Ramgarh, Derabassi Road, Derabassi – 140 201., PFT2122, 04/2024
  • Betamethasone Tablets IP BENICORT 0.5 mg P & B Pharmaceuticals Limited, 391/B, Shankarpur, Khambhat – 388620. Dist- Anand (Gujarat), 743, 05/2024
  • Atorvastatin Tablets IP 10mg, Jovastatin 10 Tablets Himalaya Meditek Pvt. Ltd, Plot No. 35 & 36, Pharmacity, Selaqui Industrial Area, Dehradun – 248197, HTN520 E, 04/2025
  • Betahistine Tablets IP Verta – 16 Spycaa life Care Sciences Pvt. Ltd. , No. 253/4C, Thiruvanadavar Village, Sirupinayur Panchayath, Uthiramerur Taluk, Kancheepuram Dist. Pin: 603308, SLT322J22, 08/2024
  • Thyroxine Sodium Tablets IP 50 mcg Unicure India Ltd. Plot No. 46(B), /49B, vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, URDT0175, 06/2024
  • Telmisartan Tablets IP, Telzaar-40 Spycaa Lifecare Sciences Pvt. Ltd. , No. 253/4C, Thiruvanadavar Village, Sirupinayur Panchayat, Uthiramerur Taluk, Kancheepuram District, Pin – 603308, SLT121A23, 12/2024
  • Ferrous Ascorbate & Folic Acid Tablets (RARIFER) Tidal Laboratories Pvt. Ltd. Patch-5, Phase -II, Gowalthai, Distt. Bilaspur- 174201(H.P.), INDIA, MRFR-2202, 04/2024
  • Dexrabeprazole Sodium Tablets DEXOL GKM New Pharma, Spl. Type Plot No. 5,6,7 & 8, PIPDIC Electronic Park, Thirubuvanai, Puducherry-605107, GSD-22002, 06/2024
  • Paracetamol Tablets IP 650 mg Parader-650 Elder Labs Limited, Vill, Kishanpura, Baddi- Nalagarh Road, Baddi, Distt. Solan (H.P.) – 174101, EGT 21024, 09/2025

ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാമെന്നത് സംബന്ധിച്ച് ചില ടിപ്സ് പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്. റിലാക്സ്ഡ് ഡ്രൈവിംഗ് എന്നത് ഒരു കലയാണ്. വാഹനം ഓടിക്കുമ്പോൾ ശാന്തവും സന്തോഷകരവുമായ ഒരു അനുഭവത്തെയും മാനസികാവസ്ഥയെയും സൂചിപ്പിക്കുന്ന ഒന്നാണതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

കൂടുതൽ ആസ്വാദ്യകരവും സമ്മർദ്ദരഹിതവുമായ ഡ്രൈവിംഗ് ഒരു സ്വഭാവ സവിശേഷതയാണ്. ശാന്തമായ മാനസികാവസ്ഥയിലേക്കെത്താനുള്ള നിരന്തരവും ബോധപൂർവ്വവുമായ ശ്രമവും മറ്റുള്ളവരോടുള്ള സഹാനുഭൂതിയോടെയുള്ള സമീപന രീതികളും ഇതിൽ ഉൾപ്പെടുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം എന്നതിനെക്കുറിച്ചുള്ള ചില ടിപ്സ്…..

  1. ക്ഷമയും സഹാനുഭൂതിയും പരിശീലിക്കുക: ട്രാഫിക് കാലതാമസങ്ങളും അപ്രതീക്ഷിത സാഹചര്യങ്ങളും ഡ്രൈവിംഗിന്റെ ഭാഗമാണെന്ന് അംഗീകരിക്കുക. ചുവന്ന സിഗ്നൽ കാണുമ്പോൾ അത് റിലാക്‌സ് ചെയ്യാനുള്ള ഒരു അവസരമായി കണ്ടുപെരുമാറുകയും മറ്റ് ഡ്രൈവർമാരോട് ക്ഷമയും സഹാനുഭൂതിയും പുലർത്തുകയും ചെയ്യുക. ഇത് നിരാശ കുറയ്ക്കാനും കൂടുതൽ പോസിറ്റീവ് മാനസികാവസ്ഥയിലേക്ക് മാറുന്നതിനും സഹായിക്കും. പുറകിൽ നിന്ന് ഹോണടിക്കുന്ന വാഹനങ്ങളെ കടത്തിവിടുന്നതിൽ സന്തോഷം കണ്ടെത്തുക. റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്നവരെ ഒരു പുഞ്ചിരിയോടെ കടന്നു പോകാൻ അനുവദിക്കുക. വാഹനം നിർത്തി നമ്മെ മുൻഗണന നൽകി കടത്തി വിടുന്ന ഡ്രൈവറെ നോക്കി കൈ വീശി ക്കാണിച്ച് നന്ദി അറിയിക്കുക.
  2. നേരത്തേ ഇറങ്ങുക: ഒൻപത് മണിക്ക് വീട്ടിൽ നിന്നിറങ്ങേണ്ടുന്ന നാം ഒമ്പതരയ്ക്ക് ഇറങ്ങിയതിനു ശേഷം വീട്ടിൽ നഷ്ടപ്പെട്ട അരമണിക്കൂർ റോഡിൽ തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ നമ്മുടെ ഡ്രൈവിംഗ് സന്തോഷകരമാവില്ല സദാ നിറഞ്ഞൊഴുകുന്ന നമ്മുടെ നിരത്തുകളിൽ മുൻകൂട്ടിയുള്ള യാത്ര ശീലമാക്കാൻ തുടങ്ങുക.
  3. വേഗത കുറക്കൂ : വേഗത ഡ്രൈവിംഗിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതിൽ പ്രധാനമാണ്.
  4. മുൻകൂട്ടി ആസൂത്രണം ചെയ്യുക: റോഡിൽ എത്തുന്നതിന് മുമ്പ്, നമ്മുടെ റൂട്ട് മുൻകൂട്ടി പ്ലാൻ ചെയ്യുക. ട്രാഫിക് സാഹചര്യങ്ങൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ ഇതര റൂട്ടുകളും തിരക്ക് കുറഞ്ഞ സമയവും പരിഗണിക്കുകയും ചെയ്യുക. കൃത്യമായി എവിടേക്കാണ് പോകേണ്ടന്നതെന്നും എപ്പോഴാണ് പ്രതീക്ഷിക്കേണ്ട സമയമെന്നും അറിയുന്നത് ഡ്രൈവിംഗ് സമ്മർദ്ദം കുറയ്ക്കും.
  5. ഡിഫൻസീവ് ഡ്രൈവിംഗ് പരിശീലിക്കുക: ഒരു ഡിഫൻസീവ് ഡ്രൈവർ ആകുക എന്നതിനർത്ഥം നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാനായിരിക്കുകയും അപകടസാധ്യതകൾ മുൻകൂട്ടി കാണുകയും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയവയാണ്.
  6. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുക: നിങ്ങളുടെ വാഹനം നന്നായി പരിപാലിക്കുന്നതും വൃത്തിയുള്ളതും ക്ഷമത ഉള്ളതും ടയർ തേയ്മാനം ഇല്ലാത്തതും ആണെന് ഉറപ്പാക്കുക. താപനില, സീറ്റ് പൊസിഷനുകൾ, കണ്ണാടികൾ, ടയർ പ്രഷർ, എന്നിവ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കുക. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമാണ്.
  7. ശാന്തമായ സംഗീതം ശ്രവിക്കുക: നിങ്ങൾ ആസ്വദിക്കുന്നതും വിശ്രമിക്കുന്നതുമായ സംഗീതമോ പോഡ്കാസ്റ്റുകളോ തിരഞ്ഞെടുക്കുക. ശാന്തമായ ഉള്ളടക്കം കേൾക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും നിങ്ങളുടെ ഡ്രൈവ് കൂടുതൽ ആസ്വാദ്യകരമാക്കാനും സഹായിക്കും. ഉറങ്ങുന്നതിന് മുൻപ് സംഗീതം കേൾക്കുന്ന സ്വഭാവമുള്ള ആളുകൾ ആണെങ്കിൽ അത്തരം പാട്ടുകൾ ഒഴിവാക്കുന്നത് നന്ന്.
  8. ആവശ്യമുള്ളപ്പോൾ ഇടവേളകൾ എടുക്കുക: നീണ്ട യാത്രയിലാണെങ്കിൽ, നിങ്ങളുടെ കാലുകൾ നീട്ടാനും വിശ്രമമുറി സൗകര്യങ്ങൾ ഉപയോഗിക്കാനും ഉന്മേഷദായകമായ പാനീയമോ ലഘുഭക്ഷണമോ കഴിക്കാനും പതിവായി ഇടവേളകൾ ക്രമീകരിക്കുക.
  9. ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറയ്ക്കുക: ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറച്ച് ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഭക്ഷണം കഴിക്കുക, കൂടെയുള്ളവരോട് ഉച്ചത്തിൽ സംസാരിക്കുക ദേഷ്യപ്പെടുക അല്ലെങ്കിൽ റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയും ഒഴിവാക്കണം.
  10. ശ്രദ്ധാപൂർവ്വമുള്ള ഡ്രൈവിംഗ് പരിശീലിക്കുക: ഡ്രൈവിംഗ് സമയത്ത് ഓരോ നിമിഷവും സന്നിഹിതരായിരിക്കുക ഡ്രൈവറായി തന്നെയിരിക്കുക. മനസ്സിനെ അലയാൻ അനുവദിക്കുന്നതിനുപകരം, ഡ്രൈവിംഗിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുക. റോഡ് അടയാളങ്ങൾ, ട്രാഫിക് സിഗ്‌നലുകൾ, മറ്റ് ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവ ശ്രദ്ധിക്കുക.
  11. മുന്നിൽ തടസ്സം കണ്ടിട്ടും തൊട്ടടുത്തെത്തുമ്പോൾ സഡൻ ബ്രേക്ക് ഇടുന്ന ശീലം ഒഴിവാക്കി, ബ്രേക്കിന്റെ ഉപയോഗം കുറച്ച് നിയന്ത്രിത വേഗതയിൽ ആക്‌സിലറേറ്റർ വഴി വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ശീലമാക്കിയാൽ സുരക്ഷ മാത്രമല്ല സാമ്പത്തിക ലാഭവും ഉണ്ടാകും.

വാഹനമോടിക്കുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതോടൊപ്പം സ്റ്റിയറിംഗിന് പുറകിൽ ശാന്തതയോടെയും മറ്റുള്ളരോട് കരുതലോടെയും സന്തോഷം നൽകുന്നതുമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്താൽ അത് നമുക്കും സന്തോഷകരവും ഉന്മേഷകരവുമായ അനുഭവമാക്കി ഡ്രൈവിങ്ങിനെ മാറ്റാൻ കഴിയും. തുടർച്ചയായി 3 ആഴ്ച ബോധപൂര്വ്വം ഇവ പരിശീലിച്ചു നോക്കൂ നമ്മുടെ ഡ്രൈവിംഗിൽ സന്തോഷവും സമാധാനവും നിറയുന്നതും ഡ്രൈവിംഗ് ആസ്വാദ്യകരമായ അനുഭവമായി മാറുന്നത് നമുക്ക് നമുക്കനുഭവിച്ചറിയാനാകും.