നിപ സംശയത്തില്‍ തിരുവനന്തപുരത്തും വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍. സംശയകരമായ ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ കടുത്ത പനിയെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ശരീരസ്രവങ്ങള്‍ പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്.പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരണമുണ്ടാക്കൂ.
2023-09-13