Feature (Page 7)

ബിയർ ദിനം

ബിയർ ലോകത്തിലെ ഏറ്റവും പഴക്കംചെന്നവയിൽ ഒന്നും, വ്യാപകമായി ഉപയോഗിക്കുന്നതും, പ്രചാരത്തിലുള്ളതുമായ ഒരു മദ്യ പാനീയം ആണ്.ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ബിയർ ദിനമായി ആചരിക്കുന്നു. വെള്ളവും ചായയും കഴിഞ്ഞാൽ, ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തുള്ള പാനീയം ആണ് ബിയർ. ബിയർ ഉത്പാദിപ്പിക്കുന്നത് ധാന്യങ്ങൾ വറ്റിച്ചാണ്. ഏറ്റവും കൂടുതലായി, മുളപ്പിച്ചുണക്കിയ ബാർലി വാറ്റിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നിരുന്നാൽ ഗോതമ്പ്, ചോളം, അരി എന്നിവയും ഉപയോഗിക്കാറുണ്ട്. ബിയർ വാറ്റുന്ന പ്രക്രിയക്കിടയിൽ ധാന്യത്തിൽ അടങ്ങിയിട്ടുള്ള അന്നജം വിഘടിച്ച് എഥനോളും കാർബൺ ഡയോക്സയ്‌ഡും ഉത്പാദിക്കപ്പെടുന്നു. അടുത്ത കാലത്തായി ബിയർ വാറ്റുന്നതിനായി ഹോപ് ചെടിയുടെ പുഷ്പവും ഉപയോഗിക്കാറുണ്ട്, ഇത് ബിയറിന് പ്രത്യേക അളവിലുള്ള കയ്പ്പും മണവും രുചിയും സമ്മാനിക്കുന്നു, ഇതിനു പുറമെ ഇതൊരു പ്രകൃതീയമായ സംരക്ഷണോപാധിയായും പ്രവർത്തിക്കുന്നു. ഹോപ് നോടു കൂടെയോ അല്ലാതെയോ മറ്റു ഔഷധ സസ്യക്കൂട്ടും ഉപയോഗിക്കാറുണ്ട്. വ്യാവസായിക തോതിൽ ബിയർ ഉല്പാദിപ്പിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കാർബോനേഷൻ (ബിയറിൽ അടങ്ങിയിട്ടുള്ള കാർബൺ ഡയോക്‌സൈഡ്) നീക്കം ചെയ്ത് കൃത്രിമമായ കാർബോനാഷൻ ബിയറിലേക്കു കൂട്ടിച്ചേർക്കുന്നു. മാനവികതയുടെ ഏറ്റവും പ്രാഥമികമായ രചനകളിൽ ഒന്നായ “Code of Hammurabi”യിൽ ബിയർ ഉത്പാദനത്തെയും വിതരണത്തെയും വിതരണശാലയേയും വ്യവസ്ഥിപ്പെടുത്തുന്ന നിയമങ്ങൾ അടങ്ങിയിട്ടുണ്ട്. മെസോപ്പൊട്ടാമിയൻ ബിയർ ദേവതയായ നിങ്കസിയോടുള്ള പ്രാർത്ഥന, പ്രാര്ഥനയായും, ബിയർ ഉത്പാദിപ്പിക്കാനുള്ള കൂട്ട് അഥവാ രീതി സംരക്ഷിക്കാനുള്ള ഒരു ഉപാധി ആയും കാണാവുന്നതാണ്. ബിയർ വിതരണം കുപ്പികളിലും ക്യാനുകളിലും സാധാരണമായി കാണാം. എന്നാൽ ഇവ സമ്മർദീകരിച്ച വീപ്പകളിലും കാണാവുന്നതാണ്, പ്രത്യേകിച്ച് മദ്യശാലകളിൽ. ഇന്ന് ബിയർ വ്യവസായം അനവധി പ്രബലമായ അന്തർ ദേശീയ വ്യവസായ സംഘങ്ങളും നിരവധി ചെറുകിട വാറ്റുശാലകളും വിതരണ കേന്ദ്രങ്ങളും അടങ്ങുന്ന ഒരു ആഗോള വ്യവസായം ആണ്. ആധുനിക ബിയറിന്റെ മദ്യ അളവ് 4% മുതൽ 6% വരെ ആണ് സാധാരണ തോതിൽ. എന്നാൽ ബിയറിന്റെ വ്യാപ്തിയിലുള്ള മദ്യ നിരക്ക് 0.5% മുതൽ 20% വരെയും, ചുരുക്കം ചില ബിയറുകളിൽ 40%ഉം അതിനുപരിയും കാണാറുണ്ട്. ബിയർ പല രാജ്യങ്ങളുടെയും ജനസമൂഹത്തിന്റെയും സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ആണ്. ഉദാഹരണത്തിന് ജർമനിയിലെ ബിയർ ഉത്സവങ്ങൾ ഇതിന്റെ ഒരു തെളിവാണ്. ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും മറ്റൊരു ഉദാഹരണം മദ്യശാല നിരങ്ങൽ (pub crawling) മദ്യശാലയിലെ വിവിധ കളികളും ചൂതാട്ടവും ഇതിനുദാഹരണം ആണ്. വിവിധ രാജ്യങ്ങളിൽ ബിയറിന്റെ വിവിധ നിയമപരമായ നിർവചനങ്ങൾ നിലവിലുണ്ട്. ബിയർ കണ്ടുപിടിച്ചതാര്? ഏറ്റവും പഴക്കമേറിയ പാരമ്പര്യങ്ങൾ ബി.സി. നാലാം സഹസ്രാബ്ദം മുതൽ പുരാതന മെസോപ്പൊട്ടാമിയ നഗരമായ യുഫ്രൊറ്റേസിനും ടൈഗ്രിസിനും ഇടയിലുള്ള സുമേറിയൻ രാജ്യങ്ങളിൽ നിന്നുമാണ്, അതുകൊണ്ട് ഏകദേശം 6,000 വർഷം പഴക്കമുള്ളതാണ്. ഒരുപക്ഷേ അത് മറ്റ് ചില സംസ്കാരങ്ങളും ഇത് കണ്ടുപിടിച്ചിട്ടുണ്ടാവാം. ബി. സി. 3000 വർഷം മുൻപുതന്നെ, ഈജിപ്തുകാർ ബിയർ നിർമ്മിക്കാനുള്ള ദൈനംദിന പ്രക്രിയകൾ ഫറോവയുടെ ശവകുടീരങ്ങളിലും ക്ഷേത്രങ്ങളിലും ചുവർ ചിത്രങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്കും , ആഫ്രിക്കക്കാർക്കും , ചൈനക്കാർക്കും ബിയർ ഉത്പാദനം കണ്ടുപിടിച്ചതിന്റെ അംഗീകാരം എടുക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാകം ചെയ്ത പാനീയങ്ങളിൽ ഒന്നാണ് ബിയർ. പ്രീ-പൊട്ടറി നിയോലിത്തിക്ക് അഥവാ നവീന ശിലാ യുഗ സമയത്ത് ഗോബെക്ലി ടെപേയിൽ ബിയർ നിർമ്മിച്ചതിന്റെ ചില തെളിവുകൾ കണ്ടു കിട്ടിയിട്ടുണ്ട്. പ്രീ-പോട്ടറി നിയോലിത്തിക് കാലഘട്ടം ക്രി.മു. 8500 മുതൽ ക്രി.മു. 5500 വരെ ആണ്. പടിഞ്ഞാറൻ ഇറാനിലെ സ്സഗ്റോസ് പർവതനിരകളിലെ ഗോദീൻ ടെപ് എന്ന സ്ഥലത്ത് നിന്നും ലഭിച്ചിട്ടുള്ള ബാർലി ബിയറിന്റെ ഏറ്റവും പഴയ വ്യക്തമായ രസതന്ത്ര തെളിവുകൾ, ഏകദേശം ക്രി.മു. 3500 – 3100 ഇടയിലുള്ളതാണ്. ബിയർ ഉത്പാദനം, ഒരുപക്ഷെ, ക്രി. മു. 10000 വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നിട്ടുണ്ടാവാം, മനുഷ്യൻ ധാന്യങ്ങൾ ആദ്യമായി കൃഷി ചെയ്തു തുടങ്ങിയ സമയം. പുരാതന ഇറാഖിന്റെയും പുരാതന ഈജിപ്തിൻറെയും രേഖാമൂല ചരിത്രത്തിൽ ബിയർ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, പുരാവസ്തുഗവേഷകർ ബിയർ നാഗരികത രൂപവത്കരണത്തിൽ പ്രധാന പങ്കു വഹിച്ചെന്നു കരുതുന്നു. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുൻപ് ഉറുക്ക് നഗരത്തിൽ (ഇന്നത്തെ ഇറാക്ക്) തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമകളാൽ വേതനം ബിയർ ആണ് കൊടുത്തിരുന്നത്. ഈജിപ്തിലെ ഗിസയിലെ മഹാ സൂച്യഗ്രസ്‌തൂപം(പിരമിഡുകൾ) കെട്ടിട നിർമ്മാണത്തിനിടെ ഓരോ തൊഴിലാളിക്കും നാലു മുതൽ അഞ്ച് ലിറ്റർ വരെ ബിയർ ദൈനംദിന ഓഹരി ലഭിച്ചിരുന്നു. ഇത് നിർണായകമായ പോഷകാഹാരവും നവോന്മേഷവും ആയിരുന്നു പിരമിഡിന്റെ നിർമ്മാണത്തിൽ ഇത് നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. പഞ്ചസാര അടങ്ങിയ ഏതു വസ്തുവിനെയും പുളിപ്പിച്ചു വാറ്റൽ പ്രക്രിയക്ക് ഇടയാക്കാവുന്നതാണ്. ലോകമെമ്പാടുമുള്ള നിരവധി സംസ്കാരങ്ങൾ അന്നജത്തിൽ നിന്നും മധുര പാനീയം ഉൽപാദിപ്പിക്കാം എന്ന് മനസ്സിലാക്കി അതിനോടനുബന്ധിച്ചു ബിയർ ഉല്പാദനവും കണ്ടുപിടിച്ചിട്ടുണ്ടാവാൻ സാധ്യതയുള്ളതാണ്. അപ്പവും വീഞ്ഞും ബിയറും, നാഗരിക സംസ്കാരങ്ങളിലെ സമൃദ്ധി വളരെ അധികം ഉയർത്തുകയും, ഈ സമൃദ്ധി, ഇതര സാകേതിക വിദ്യകളുടെ വളർച്ചക്ക് സഹായിക്കുകയും ചെയ്തു എന്നാണ് നിഗമനം.

ഹിരോഷിമ ദിനം

1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ഇന്ന് ഹിരോഷിമ ദിനം. 75 വർഷങ്ങൾക്കു മുൻപ് ഓഗസ്റ്‍റ് ആറിനാണ് ജപ്പാനിലെ ആ ചെറുപട്ടണത്തെ രാക്ഷസത്തീനാളങ്ങൾ ആര്‍ത്തിയൊടെ വിഴുങ്ങിയത്. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ച ദിനമാണിന്ന്. അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം. ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 1,00,000 പേരുടെ മരണത്തിന്‌ കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന് അണുബോംബ് വര്‍ഷിച്ചതിന്റെ ആ കറുത്ത ദിനത്തെ ലോകം ഇന്നും ഞെട്ടലോടെ ഓര്‍മ്മിക്കുന്നു. 1945 ആഗസ്ത് 6 തിങ്കളാഴ്ച രാവിലെ വടക്കൻ പസഫക്കിൽ നിന്ന് എനോഗളെ ബി 29 എന്ന അമേരിക്കന്‍ യുദ്ധ വിമാനം ചെകുത്താനേപ്പോലെ പറന്നുയര്‍ന്നു ഉളളിൽ 12 സൈനികരും പുറത്ത് ഒരു കൊളുത്തിൽ തൂങ്ങി മൂന്നു മീറ്‍റർ നീളവും 4400 കിഗ്രാം ഭാരവുമുള്ള സര്‍വ്വസംഹാരിയായ ലിറ്റില്‍ ബോയ് എന്ന് മാരക വിഷവിത്തുമായി. ആ ചെകുത്താന്മാര്‍ 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പതിവുപോലെ ജനം മാര്‍ക്കറ്റുകളിലും ജോലിസ്ഥലത്തേക്കും പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് വ്യോമാക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങിയത്. എല്ലാവരും ട്രഞ്ചുകളില്‍ ഒളിച്ചു. യുദ്ധവിമാനത്തിലെ ക്യാപ്റ്‍റൻ വില്യം എസ് പാർസൻ എന്ന സൈനികന്‍ ഹിരാഷിമ നഗരത്തിലെത്തിയപ്പോൾ ലിറ്‍റിൽ ബോയിയെ വേർപെടുത്തി. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ വില്ല്യം .S.പാര്‍സന്‍സിന്റെ കണക്കുകൂട്ടല്‍ പാളി. പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നി ഗോളങ്ങള്‍. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുന്ന കൂണ്‍ മേഘങ്ങള്‍. കാതു തുളക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങള്‍. . അടങ്ങാത്ത യുദ്ധാർത്തി ആർത്തനാദത്തിന് വഴിവച്ചു. ലോകത്തിന്‍റെ തന്നെ ശ്വാസഗതി നിലച്ച നിമിഷങ്ങൾ. മരിച്ചുവീണത് ഒരുലക്ഷത്തിലേറെപ്പേർ. അണുവികിരണത്തിൽപ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് മരിച്ചു വീണത് 2 ലക്ഷത്തോളം പേർ. യുദ്ധത്തിൽ അടിയറവു പറയാൻ തയ്യാറായ രാജ്യത്തിന്‍റെ മേലാണ് ഈ ചെയ്തി എന്നോർക്കണം. എന്നാല്‍ യുദ്ധക്കൊതി തലയ്ക്കുപിടിച്ച ചെകുത്താന്മാര്‍ക്ക് മതിയായിരുന്നില്ല. അവര്‍ മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. അണു വിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്റം ബോംബുണ്ടാക്കിയവരും പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിന്നീട് തെറ്റ് ഏറ്റുപറ‍ഞ്ഞു. കുറ്റ ബോധത്താൽ കാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി. ശേഷം, ആ നഗരത്തിൽ ജനിച്ചു വീണ കുഞ്ഞുങ്ങൾ പോലും ദുരന്തങ്ങളുടെ നോവ് പേറി. പക്ഷെ ഹിരോഷിമ വരണ്ടുപോയില്ല. പൂത്തു. തളിർത്തു. ഒരു ജനതയുടെ 75 വർഷം നീണ്ട അർപ്പണത്തിന്‍റെ സാക്ഷ്യമാണിന്ന് ഈ നഗരം. മനുഷ്യന്റെ ജീവിതതൃഷ്ണയ്ക്കും നിശ്ചയദാർഢ്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ സുന്ദരമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഹിരോഷിമ. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ ഹിരോഷിമ ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ഇനിയൊരു നാഗസാക്കിയും ഹിരോഷിമയും ലോകത്ത് ആവര്‍ത്തിക്കരുതേ എന്നാണ് ലോക ജനതയുടെ പ്രാര്‍ത്ഥന. യുദ്ധങ്ങള്‍ ഒരിക്

bridge

ധാരാളം നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്ന ഒന്നാണ് പ്രപഞ്ചം. മനുഷ്യ നിർമിതമായതും, അദൃശ്യ ശക്തികളുടെ പ്രവർത്തനങ്ങളാലും, ഇന്നും ഉത്തരം ലഭിക്കാത്ത പല നിഗൂഡ സംഭവങ്ങളും നമുക്ക് മുന്നിലുണ്ട് , ഗോതിക് ശിലാ ഘടനയിലുള്ള ഒരു കൂറ്റൻ പാലം, ആ പാലത്തിലൂടെ കടന്ന് പോവുന്ന നായ്ക്കൾ എല്ലാം പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുക. കേൾക്കുമ്പോൾ ഹോളിവുഡ് ഹൊറർ ത്രില്ലർ സിനിമയിലെ കഥയാണെന്ന് തോന്നിയേക്കാം പക്ഷെ ഇത് സത്യമാണ്. സ്കോട്ട്ലണ്ടിലെ ഗ്ളാസ്ഗോ പട്ടണത്തിനടുത്തുള്ള ഡംബാർട്ടണിലെ ഓവർടൗൺ എന്ന പാലമാണ് നായ്ക്കളുടെ അന്തകനായി മാറിയ ആ നിഗൂഡ സ്ഥലം.
ഡം‌ബാർട്ടണിനടുത്തുള്ള ഓവർ‌ ടോൺ ഹൗസിലേക്കുള്ള റോഡിന് മുകളിൽ 50 അടി ഉയരത്തിൽ 1895 ൽ പ്രശസ്ത ആർക്കിടെക്റ്റായ എച്ച്. ഇ. മിൽനർ ഗോതിക് ശിലാ ഘടനയിൽ രൂപകൽപ്പന ചെയ്ത ഒരു പാലമാണ് ഇന്ന് മരണത്തിന്റെ കൂട്ടുകാരൻ എന്നറിയപ്പെടുന്ന ഓവർ ടോൺപാലം. രണ്ടാം ലോക മഹായുദ്ധത്തിൽ രക്ഷപ്പെടുത്തപ്പെട്ട പട്ടാളക്കാർക്കുള്ള അഭയസ്ഥാനമായും ആശുപത്രിയായും സിനിമാ സെറ്റായുമൊക്കെ ഓവർട്ടോൺ ഹൗസ് വേഷമിട്ട് ഹീറോ ആയിട്ടുണ്ട്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് വില്ലനായി മാറുന്നത്. 1950 കളിലാണ് പാലത്തിൽ നിന്നും നായ്ക്കൾ അപ്രത്യക്ഷമാവാൻ തുടങ്ങുന്നത്. പാലത്തിലൂടെ സഞ്ചരിക്കുന്ന പട്ടികൾ യാതൊരു കാരണവുമില്ലാതെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ തുടങ്ങി. അങ്ങനെ ഓവർട്ടോൺ പാലം മരണത്തിൻ്റെ കൂട്ടുകാരൻ എന്നറിയപ്പെടാൻ തുടങ്ങി. 2005-2006 മുതലാണ് ഇത് പുറം ലോകം അറിയുന്നത്. 2006 ൽ ഡെയ്‌ലി മെയിലിൽ ഗ്ലാസ്ഗോയിലെ മറഞ്ഞിരിക്കുന്ന നിഗൂഢതകൾ എന്ന ഒരു ലേഖനം വന്നിരുന്നു.അന്ന് മുതലാണ് ഈ പാലം ലോക ശ്രദ്ധ നേടുന്നതും. ഒരിക്കൽ ലോട്ടി മക്കിനൻ എന്ന സ്ത്രീയും അവരുടെ രണ്ട് കുട്ടികളും തന്റെ ബോർഡർ കോളി ഇനത്തിൽ പെട്ട ബോണിക എന്ന നായയുമായി നടക്കാൻ ഇറങ്ങി. ഈ പാലത്തിന്റെ തൊട്ടടുത്തുള്ള കോഫീ ഷോപ്പിൽ ഇരുന്ന് കോഫി കുടിക്കുമ്പോൾ ബോണി പാലത്തിലൂടെ പോവുകയും പാലത്തിന്റെ അവസാനഭാഗത്ത് എത്തിയ ബോണിയെ ഒരു സ്ത്രീ രൂപം മറി കടക്കുകയും തുടർന്ന് നായ വിചിത്രമായ രീതിയിൽ കരയുകയും വലതു വശത്തുള്ള പാരപെറ്റുകൾക്ക് ഇടയിലൂടെ താഴേക്ക് ചാടുകയും ചെയ്തു എന്നാണ് ന്യൂയോർക്ക് ടൈംസിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത്. ഈ ആത്മഹത്യകൾക്ക് ഒക്കെ ഒരു പൊതു സ്വഭാവവും ഉണ്ട് എന്നതാണ് നിഗൂഢതയിലേക്ക് വിരൽ ചൂണ്ടുന്നത്. പട്ടികൾ എല്ലാം പാലത്തിന്റെ അവസാന ഭാഗത്ത് വലതു വശത്തുള്ള രണ്ട് പാര പെറ്റുകൾക്ക് ഇടയിലൂടെയാണ് താഴേക്ക് ചാടുന്നത്. അങ്ങനെ താഴെയുള്ള കൂർത്ത പാറക്കെട്ടുകളിൽ തലയിടിച്ചാണ് പട്ടികൾ മരിക്കുന്നത്. മാത്രമല്ല പാലത്തിൽ നിന്നും എടുത്ത് ചാടുന്ന പട്ടികൾക്കും സിമിലാരിറ്റിയുണ്ട്. പ്രധാനമായും നീളമുള്ള മൂക്കുകളുള്ള ലാബ്രഡോർ, കോളി, റിട്രീവർ ഇനത്തിൽ പെട്ട നായ്ക്കളാണ് ആത്മഹത്യ ചെയ്യുന്നത്. എന്തായാലും കഴിഞ്ഞ 6 പതിറ്റാണ്ടുകൾക്ക് ഇടയിൽ 300 ഓളം പട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതിൽ 50 ഓളം പട്ടികൾ മരിച്ചു എന്നാണ് പറയപ്പെടുന്നത്. നായ്ക്കളുടെ ആത്മഹത്യയെ കുറിച്ചു പ്രശസ്ത കനൈൻ സൈക്കോളജിസ്റ്റ് ഡേവിഡ് സാന്റി പറഞ്ഞത് , മൃഗങ്ങൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നും മൃഗങ്ങൾക്ക് തന്റെ ജീവിതം സ്വയം അവസാനിപ്പിക്കാൻ തക്ക ബൗദ്ധികനിലവാരമില്ലെന്ന് തന്നെയാണ് ശാസ്ത്രം അടിവരയിട്ട് പറയുന്നത്. മലയണ്ണാൻ, കീരി ,മരപ്പട്ടി, എലികൾ തുടങ്ങിയവ ധാരാളം ഉള്ള സ്ഥലം ആയതിനാലും മാത്രമല്ല പുരുഷ മരപ്പട്ടികളുടെ മൂത്രത്തിന്റെ മണം ഈ നായ്ക്കൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയും എന്നും അവയെ പിടിക്കാനാണ് പട്ടികൾ ചാടുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ 50 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന ജോൺ ജോയ്‌സ് എന്ന പ്രാദേശിക വേട്ടക്കാരൻ ഈ സിദ്ധാന്തവുമായി വിയോജിച്ചു. നായ്ക്കളുടെ ആത്മഹത്യ അന്വേഷിക്കാൻ റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് ആന്റ് വൈൽഡ്‌ലൈഫ്‌ തീരുമാനിച്ചു.അങ്ങനെ ഡേവിഡ് സെക്സ്റ്റണും , സാന്റും നായ്ക്കൾ ചാടുന്ന പാലത്തിന്റെ അവസാന ഭാഗത്ത് എലികൾ, അണ്ണാൻ, മിങ്ക്സ് എന്നിവയുടെ കൂടുകൾ കാണപ്പെട്ടു. മാത്രമല്ല സാന്റ് തന്റെ 10 പട്ടികളുമായി ഒരു പരീക്ഷണം നടത്തി. അണ്ണാൻ, എലി, മരപ്പട്ടി, ഇവയുടെ ഒക്കെ മൂത്രത്തിന്റെ സാമ്പിളുകൾ ഒരു കാണിസ്റ്ററിലാക്കി പാലത്തിന്റെ പല ഭാഗത്ത് വെച്ചു. എന്നിട്ട് തന്റെ പത്ത് പട്ടികളെയും തുറന്ന് വിട്ടു. ഒരു നായ അണ്ണാന്റെ മൂത്രമുള്ളിടത്തേക്കും രണ്ടെണ്ണം സാന്റിയുടെ കൂടെയും, ബാക്കി 7 എണ്ണവും മരപ്പട്ടിയുടെ യൂറിന്റെ ഗന്ധമുള്ളിടത്തെക്കാണ് ഓടിയത് .അങ്ങനെ ആ പാലത്തിന്റെ നിഗൂഢതക്ക് ഒരു ഏകദേശം ഉത്തരം ലഭിച്ചു എങ്കിലും, എന്ത് കൊണ്ടാണ് ഒരേ ഇനത്തിൽ പെട്ട നായ്ക്കൾ മാത്രം ചാടുന്നത് എന്നും മറ്റുമുള്ള ആളുകളുടെ ചോദ്യങ്ങൾക്കും സാന്റിയുടെ കയ്യിൽ വ്യക്തമായ ഉത്തരം…… കാരണം ഘ്രാണ ശക്തി കൂടുതലുള്ള മൂക്ക് നീളമുള്ള വേട്ട പട്ടി ഇനത്തിൽ പെട്ടവയാണ് അതെല്ലാം….ഇപ്പോഴും ചുരുളഴിയാതെ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

കണ്ടല്‍ക്കാടുകള്‍

നമ്മുടെ കടല്‍ത്തീരങ്ങളും പുഴയോരങ്ങളും സംരക്ഷിക്കുന്നതിന് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന ഹരിത മതിലുകളാണ് കണ്ടല്‍ക്കാടുകള്‍. സുനാമികളെപ്പോലും പ്രതിരോധിക്കാനും ചുഴലിക്കാറ്റിന്റെപോലും ശക്തി കുറയ്ക്കാനും കഴിയുന്ന ഈ പ്രകൃതിയുടെ വരദാനം പക്ഷേ മനുഷ്യന്റെ ഇടപെടലുകളിലൂടെ നശിച്ചുകൊണ്ടിരിക്കുകയാണ്.
കടല്‍ക്ഷോഭത്തിന്റെ ഈ ദിനങ്ങളില്‍ കടലില്‍ കല്ല് കൊണ്ടിട്ട് ഭിത്തി പണിയുന്നതിന് പകരം ഉപ്പുവെള്ളത്തിലും വളരുന്ന കണ്ടല്‍ ചെടികളാണ് നട്ടുപിടിപ്പിച്ചിരുന്നതെങ്കില്‍ തീരം ഫലപ്രദമായി സംരക്ഷിക്കപ്പെട്ടേനെ. കരിങ്കല്‍ കടല്‍ഭിത്തികള്‍ മത്സ്യത്തൊഴിലാളികളുടെ ജീവനും ഭീഷണി ഉയര്‍ത്തുന്നുണ്ട്. കോടിക്കണക്കിന് രൂപ ഇതിനായി പ്രതിവര്‍ഷം ചെലവാക്കപ്പെടുന്നുമുണ്ട്. പക്ഷേ ഇന്ന് കേരളത്തില്‍ ചില ഒറ്റപ്പെട്ട തുരുത്തുകളില്‍ മാത്രമാണ് കണ്ടല്‍ കാടുകള്‍ ഉള്ളത്. 590 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന തീരപ്രദേശം ഉള്ള കേരളത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന കടല്‍ക്ഷോഭങ്ങളില്‍പ്പെട്ട് വന്‍തോതില്‍ തീരശോഷണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2004 ഡിസംബര്‍ 26 ന് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി ഇന്ത്യയില്‍ ഉള്‍പ്പെടെ 2.30 ലക്ഷം ജീവിതങ്ങളെ കവര്‍ന്നെടുത്തപ്പോള്‍ കേരളത്തില്‍ മാത്രം നഷ്ടപ്പെട്ടത് 168 പേരെയാണ്. എന്നാല്‍ സുനാമി ആക്രമണം ഫലിക്കാതെ പോയത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലാണ്. അതിന് ആന്‍ഡമാനെ സഹായിച്ചത് തീരത്ത് കോട്ടപോലെ വളര്‍ന്ന് നില്‍ക്കുന്ന കണ്ടല്‍ക്കാടുകളാണ്.കേരളത്തിലെ പുതുവയ്പ്പിലും തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള പിച്ചാവരം, മുത്തുപേട് എന്നിവിടങ്ങളിലും പ്രകൃതിയുടെ ഈ സംരക്ഷണ കവചം ഫലപ്രദമായി പ്രവര്‍ത്തിച്ചതിനാല്‍ സുനാമി അവിടെ ബാധിച്ചില്ല. ലോകത്ത് 56 ഇനം കണ്ടലുകളുണ്ട്. അവയില്‍ 15 ഇനങ്ങള്‍ കേരളത്തിലുണ്ട്. ഇന്ന് തടിക്കും വിറകിനും ചതുപ്പ് നിലങ്ങള്‍ നികത്തുന്നതിനും വേണ്ടി കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. അധികവും സ്വകാര്യഭൂമിയിലുള്ളവ ആകയാല്‍ അവ ഘട്ടംഘട്ടമായി നശിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ തടയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സ്വന്തം ഭൂമിയില്‍ കണ്ടല്‍ക്കാട് ഉണ്ടെങ്കില്‍ ടൂറിസം വികസിക്കുകയും റിസോര്‍ട്ടുകളും മറ്റു പണിത് വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കിലും തീരത്തേക്ക് കാഴ്ച മറയാതിരിക്കുന്നതിനും റിസോര്‍ട്ടുകള്‍ പണിയുന്നതിനുമായി ഭൂഉടമകള്‍ അവയെ വെട്ടിമാറ്റുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു നൂറ്റാണ്ടു മുമ്പ് വരെ കേരളത്തില്‍ ഏകദേശം 1700 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കണ്ടല്‍ വനങ്ങളുണ്ടായിരുന്നത്രെ. കേരളത്തിലെ 10 ജില്ലകളിലായുള്ള 21.12 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍വനങ്ങളില്‍ 4.40 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ വനങ്ങള്‍ക്ക് മാത്രമാണ് നിയമാനുസൃത സംരക്ഷണം ഉറപ്പാക്കാനായിട്ടുള്ളത്. ബാക്കിയുള്ള 16.72 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകള്‍ക്കും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. പ്രകൃതിക്കു പലവിധ സഹായങ്ങളാണ് കണ്ടല്‍ച്ചെടികള്‍ നല്‍കുന്നത്. ഉപ്പുവെള്ളത്തെ വലിച്ചെടുത്ത് ശുദ്ധജലമാക്കാന്‍ ഇവയ്ക്കു കഴിയും. തീരദേശങ്ങളില്‍ കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന സ്ഥലത്തിന് സമീപത്തെ കിണറുകളിലെ ഉപ്പുകലര്‍ന്ന വെള്ളം ശുദ്ധീകരിക്കാന്‍ സഹായിക്കും. പരിസ്ഥിതി ആവാസ വ്യവസ്ഥയുടെ സംരക്ഷകരാണ് കണ്ടലുകള്‍. ചെറുപ്രാണികളും മത്സ്യങ്ങളും മുതല്‍ കാട്ടുജീവികള്‍ വരെ വസിക്കുന്ന വലിയൊരു ആവാസ വ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍. മത്സ്യ ആവാസ വ്യവസ്ഥയുമായി വലിയ ബന്ധമാണ് കണ്ടല്‍ക്കാടുകള്‍ക്കുള്ളത്.ഒരു ഹെക്ടര്‍ കണ്ടലുണ്ടെങ്കില്‍ വലിയൊരളവ് മത്സ്യസമ്പത്തിനെ സംരക്ഷിക്കാന്‍ കഴിയും. പ്രകൃതിദത്തമായ ഹാച്ചറിയാണ് കണ്ടല്‍ക്കാടുകള്‍. തീരശോഷണം തടയാന്‍ കണ്ടലുകള്‍ക്കു കഴിയും. വേരുകള്‍ കോര്‍ത്തുകെട്ടി അവ കെട്ടുന്ന വേലി തീരത്തിനു കരിങ്കല്‍ഭിത്തിയെക്കാളും സംരക്ഷണം നല്‍കും. യാതൊരു ചെലവും വരുന്നില്ലതാനും. പലതരം കണ്ടല്‍ചെടികളുടെയും ധാരാളം ഓരു ജല മത്സ്യങ്ങളുടെയും പലതരം ഞണ്ടുകളുടെയും ജലപ്പക്ഷികളുടെയും സ്വാഭാവികമായ ആവാസവ്യവസ്ഥയും പ്രജനന കേന്ദ്രവുമാണ് ഈ കണ്ടല്‍. കണ്ടല്‍ക്കാടുകളാണ് മത്തിപോലുള്ള മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന കേന്ദ്രം. കണ്ടല്‍ ആവാസ വ്യവസ്ഥയുടെ തണലിലാണ് ഇത്തരം മത്സ്യഇനങ്ങളുടെ ആദ്യകാല പോഷണം. മത്സ്യക്കുഞ്ഞുങ്ങളുടെ ആദ്യകാല വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ ലഭിക്കുന്നതു കണ്ടല്‍ വളരുന്ന വെള്ളത്തിലാണ്. കണ്ടല്‍ക്കാടുകള്‍ ഇല്ലാതായാല്‍ ഈ മത്സ്യങ്ങളും സുരക്ഷിത തീരം തേടും. ഭക്ഷ്യ സുരക്ഷയെയും മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെയുമൊക്കെ അത് ബാധിക്കും. ദേശാടനക്കിളികളുടെ പ്രിയ ഇടം കൂടിയാണ് കണ്ടല്‍ക്കാടുകള്‍. ഇപ്പോള്‍ തന്നെ മത്തിയുള്‍പ്പെടെ പല ഇനം മത്സ്യങ്ങളും കേരളതീരം വിട്ടുപോയതായാണ് പഠനങ്ങള്‍ പറയുന്നത്. 1971 ല്‍ ഇറാനിലെ റാംസറില്‍ നടന്ന അന്തര്‍ദേശീയ തണ്ണീര്‍ത്തട കണ്‍വെന്‍ഷനില്‍ തീരവനങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും 2004 ലെ സുനാമി വേണ്ടിവന്നു നമുക്ക് ഇവയുടെ അസാന്നിദ്ധ്യം വരുത്തിവയ്ക്കുന്ന ഭീകരതയുടെ അളവ് മനസിലാക്കാന്‍. കണ്ടല്‍ സംരക്ഷണത്തിനായി തീരവനം, ഹരിതതീരം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് വനം വകുപ്പ് നടപ്പിലാക്കുന്നത്. തീരപ്രദേശങ്ങളില്‍ കാറ്റാടിപോലുള്ള മരങ്ങള്‍ നട്ടുപിടിപ്പിച്ച് തീരം സംരക്ഷിക്കുന്നതോടൊപ്പം എപ്പോഴും തിരയടിക്കുന്ന ഭാഗങ്ങളില്‍ സുനാമി ഉള്‍പ്പെടെയുള്ള കടല്‍ക്ഷോഭങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കണ്ടല്‍ച്ചെടികളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുന്ന ഹരിതതീരം പദ്ധതിയും വനം വകുപ്പ് നടപ്പാക്കി വരുന്നുണ്ട്. തീരപ്രദേശങ്ങളില്‍ കയര്‍ബാഗുകള്‍ സ്ഥാപിച്ച് മണല്‍ നിറച്ച് അവയില്‍ കണ്ടല്‍ച്ചെടികള്‍ വളര്‍ത്തിയെടുക്കുന്ന രീതി വിജയപ്രദമാണെന്ന് കണ്ടിട്ടുണ്ട്. അവ പൂര്‍ണ വളര്‍ച്ചയെത്തുമ്പോഴേക്ക് കയര്‍ ബാഗുകള്‍ നശിച്ചാലും കണ്ടല്‍ച്ചെടികള്‍ സംരക്ഷണ കവചമായി ഒരു കോട്ടപോലെ നിലയുറപ്പിച്ച് കഴിഞ്ഞിരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള 235 ഹെക്ടര്‍ കണ്ടല്‍ വനം റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 925 ഹെക്ടര്‍ കണ്ടല്‍വനം പ്രതിഫലം നല്‍കിക്കൊണ്ട് ഏറ്റെടുക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് മിഷന്‍ മാംഗ്രൂവ്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 237.92 ഹെക്ടര്‍ കണ്ടല്‍വനം റിസര്‍വ് ഫോറസ്റ്റായും കോഴിക്കോട് 2.82 ഹെക്ടറും കാസര്‍കോട് 54.70 ഹെക്ടറും തൃശൂര്‍ ജില്ലയില്‍ 3.39 ഹെക്ടറും മലപ്പുറം ജില്ലയില്‍ 20.78 ഹെക്ടറും പ്രൊപ്പോസ്ഡ് റിസര്‍വായും പ്രഖ്യാപിക്കുകയും അത് സംരക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. കണ്ടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥായിയായ ജനപങ്കാളിത്തം ഉറപ്പു വരുത്തേണ്ടതുണ്ട്. പൊതുജനങ്ങളുടെയും തീരവാസികളുടെയും സഹകരണമില്ലെങ്കില്‍ കണ്ടല്‍ച്ചെടികള്‍ ഉപയോഗിച്ചുള്ള തീരസംരക്ഷണം ഫലപ്രദമാവുകയില്ല. കണ്ടല്‍ വ്യാപിക്കുന്നതോടെ മത്സ്യലഭ്യത പതിന്മടങ്ങ് വര്‍ധിക്കും. ഇക്കാര്യം ജനങ്ങളെ പ്രത്യേകിച്ച് സമുദ്രാശ്രിത സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടി മനുഷ്യന്‍ പരക്കം പായുമ്പോള്‍ ഇത്തരം ഹരിത തീരങ്ങള്‍ ഇല്ലാതെ ഇനി നമുക്ക് മുന്നോട്ടു പോകാനാവില്ല.

raksha bandhan

ഇന്ന് രക്ഷാബന്ധൻ. ശ്രാവണമാസത്തിലെ പൗര്‍ണമി നാളിലാണ് രക്ഷാബന്ധൻ ആചരിക്കുന്നത്.സമൂഹത്തിന് മഹത്തായ സഹോദരി-സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധൻ നൽകുന്നത്. ഹൈന്ദവ വിശ്വാസികൾ പവിത്രവും പാവനവുമായാണ് രക്ഷാബന്ധൻ കൊണ്ടാടുന്നത്. ഈ വർഷം ഓഗസ്റ്റ് 03 നാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. രക്ഷാബന്ധൻ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്. ഇതിന് ശേഷം മധുരപലഹാരങ്ങളും വിതരണം ചെയ്ത് ചടങ്ങ് ആഘോഷമാക്കിതീര്‍ക്കുന്നു. ഈ ദിവസം വടക്കേ ഇന്ത്യയിൽ വൻ ആഘോഷങ്ങളാണ് നടത്തിവരുന്നത്.
രക്ഷാബന്ധൻ മഹോത്സവത്തിൻ്റെ ഐതീഹ്യം ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രൻ്റെ പത്നിയായ ‘ശചി’ ഇന്ദ്രൻ്റെ കയ്യിൽ രക്ഷയ്ക്കായി രക്ഷാസൂത്രം (രാഖി) കെട്ടികൊടുത്തു. ഈ രക്ഷാസൂത്രത്തിൻ്റെ ബലത്തിൽ ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ശക്തി ഇന്ദ്രന് ലഭിച്ചു. ഇതോടെ യുദ്ധത്തിൽ ദേവന്മാർ വിജയിച്ചു. ഈ യുദ്ധ വിജയത്തിൻ്റെ ആഘോഷമാണ് പിന്നീട് ‘രക്ഷാബന്ധനം’ എന്ന ഉത്സവം ആരംഭമായി തുടങ്ങിയത്. പിന്നീട് സഹോദരി സഹോദരൻ്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വാസം. വിഷ്ണുപുരാണത്തിൽ രക്ഷാബന്ധനുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട്. കടുത്ത വിഷ്ണു ഭക്തനായ ബലി ചക്രവര്‍ത്തി തൻ്റെ സാമ്രാജ്യത്തിൻ്റെ രക്ഷ ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടുഭക്തവത്സലനായ ഭഗവാന്‍ ലക്ഷ്മി ദേവിയും വൈകുണ്ഠത്തേയും ഉപേക്ഷിച്ചു കൊണ്ട് കർതവ്യ നിര്‍വഹണത്തിനായി ബാലിക്കരുകിലേക്ക് പോയി. ഇതില്‍ ദുഖിതയായ ലക്ഷ്മി ദേവി, ഭഗവാനെ തിരിച്ചു കൊണ്ട് വരുന്നതിനായി ഒരു ബ്രാഹ്മണ സ്ത്രീയുടെ വേഷത്തില്‍ ബലിയുടെ അരികില്‍ എത്തുകയും തനിക്കു സംരക്ഷണം നല്കണം എന്നാവശ്യപ്പെടുകയും ബലി സസന്തോഷം അത് അനുവദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ശ്രാവണ പൗര്‍ണമി ദിനത്തിൽ ചക്രവര്‍ത്തി ബലിയുടെ കൈയില്‍ രാഖി ബന്ധിച്ചു കൊണ്ട് ലക്ഷ്മി ദേവി താന്‍ ആരാണെന്നും, തൻ്റെ ആഗമനോദ്ദേശം എന്താണെന്നും അറിയിച്ചു. ഇത് ശ്രവിച്ചു ലോല ഹൃദയനായ ബലി, ഭഗവാനോട് ദേവിയുടെ കൂടെ പോകണമെന്ന് അപേക്ഷിച്ചതായി വിഷ്ണു പുരാണത്തില്‍ പറയുന്നു. രക്ഷാബന്ധൻ ചടങ്ങ് ഭാരതീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് രക്ഷാബന്ധൻ ദിനത്തിൽ ആചരിക്കുന്നത്. ഈ ദിനത്തിൽ അതിരാവിലെ തന്നെ കുളികഴിഞ്ഞെത്തുന്ന സ്ത്രീകൾ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കുശേഷം ഒരു താലത്തിൽ രക്ഷാസൂത്രം, ദീപം, മധുരപലഹാരങ്ങൾ, കുങ്കുമം എന്നിവ വെച്ച് സഹോദരനെ സഹോദരി സമീപിക്കുന്നു. സഹോദരനെ ആരതി ഉഴിഞ്ഞ് കുങ്കുമം ചാര്‍ത്തി വലത്തെ കൈയ്യിൽ രക്ഷാസൂത്രം കെട്ടിക്കൊടുക്കുന്നു. സഹോദരൻ അവൻ്റെ ജീവിതത്തിൽ രാഖി ബന്ധിച്ച സഹോദരിയെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിപക്ഷ ചെയ്യുന്നു. സഹോദരിക്ക് പാരിതോഷങ്ങള്‍ സമ്മാനിച്ച് ശേഷം മാത്രമാണ് ചടങ്ങ് സമാപിക്കുന്നത്. രക്ഷാബന്ധൻ ചടങ്ങിന് ഉച്ചകഴിഞ്ഞുള്ള സമയം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അഥവാ നടന്നില്ലെങ്കിൽ സന്ധ്യസമയവും ചടങ്ങിനായി തിരഞ്ഞെടുക്കാം. പൊതുവേ പൗര്‍ണമി ദിവസം രാവിലെയാണ് രക്ഷാബന്ധൻ ചടങ്ങുകള്‍ നടത്തുന്നത്. രാഖിച്ചരട് വര്‍ണനൂലുകളാൽ നിര്‍മ്മിച്ച സുന്ദരമായ രക്ഷാസൂത്രമാണ് രാഖി. പൊതുവേ ചുവപ്പ് ചരട് ഉപയോഗിച്ചാണ് രാഖി നിര്‍മ്മിക്കുന്നത്. കേരളത്തിൽ ചുവപ്പ്, കാവി, നീല നിറങ്ങളിൽ രാഖി ചരടകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ രാഖിച്ചരടുകൾ അൽപം ആഢംബരം കലര്‍ത്തിയാണ് നിര്‍മ്മിക്കുന്നത്. മുത്തുകള്‍, കല്ലുകള്‍, വജ്രം പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ചും രാഖിച്ചരടുകള്‍ നിര്‍മ്മിക്കും. തെക്കേ ഇന്ത്യയിൽ ആവണി അവിട്ടം എന്ന പേരിലാണ് രക്ഷാബന്ധൻ അറിയപ്പെടുന്നത്.

ഇന്ന് ദേശീയ സൗഹൃദദിനം

ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച 1958 ലാണ് ആദ്യമായി സൗഹൃദ ദിനം കൊണ്ടാടിയത്. 2011 ല്‍ ഐക്യരാഷ്ട്രസഭ ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. കളങ്കമില്ലാത്ത നിസ്വാര്‍ഥമായ മനസ്സിന് അന്യരുടെ സന്തോഷത്തില്‍ ആത്മാര്‍ത്മായി പങ്കു ചേരാനും അവരുടെ ദുഖത്തില്‍ സഹതപിക്കാനും കഴിയും. നിര്‍വ്വചനങ്ങള്‍ക്കതീതമായ, സ്നേഹത്തില്‍ മുങ്ങിയ ബന്ധമാണ് സൗഹൃദം. തത്വ ശാസ്ത്രങ്ങള്‍ക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്ത മധുരവുമായി സൗഹൃദങ്ങള്‍ക്ക് ഒരു ദിനം. അതാണ്‌ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച. പഴയ സൗഹൃദങ്ങള്‍ ഓര്‍ത്തെടുക്കാനും പുതുക്കാനും നിലനിര്‍ത്താനും സൗഹൃദ ദിനം അവസരമൊരുക്കുകയാണ്. ദുഃഖവും സന്തോഷവും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ? പങ്കു വച്ചാല്‍ കുറയുന്നത് ദുഃഖം, എന്നാല്‍ ഏറുന്നതോ സന്തോഷം. സൗഹൃദത്തിന്‍റെ നിര്‍വചനങ്ങള്‍ക്ക് അര്‍ത്ഥ വ്യാപ്തി നല്‍കുന്നത് ഈ പങ്കു വയ്ക്കലുകളാണ്. സൗഹൃദത്തിന് ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട്. പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദ തരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറം മോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദം തുടങ്ങുന്നത്. ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യ ജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്.
ബാല്യകാല സുഹൃത്തുക്കള്‍ ഒരാള്‍ എങ്കിലും ഇല്ലാത്തവര്‍ നമുക്കിടയില്‍ കാണില്ല . അത് നമ്മുടെ നാട്ടിലോ നമ്മള്‍ പഠിച്ച സ്കൂളിലോ എവിടെയാണെങ്കിലും ആ സൗഹൃദങ്ങള്‍ക്ക് എന്നും നമ്മുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട്, അത് നാം ഓര്‍ക്കുകയും ചെയ്യും. ബാല്യകാലം നിറം മങ്ങിയ സ്ലേറ്റും ഓര്‍മ്മകള്‍ അതിലെ മങ്ങിയ അക്ഷരങ്ങളും ആണെങ്കില്‍ ആ മങ്ങിയ സ്ലേറ്റില്‍ മഷിത്തണ്ട് പിഴിഞ്ഞ് ഒഴിക്കുമ്പോള്‍ ഉള്ള മിനു മിനുത്ത നിറം ഉണ്ടല്ലോ, അതു പോലെയാണ് ഓര്‍മ്മയില്‍ ഇന്നും ആ സൗഹൃദങ്ങള്‍ ജീവിക്കുന്നത്. മാറുന്ന ലോക ക്രമത്തില്‍ എന്തിനും നന്മ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിലും അത് സംഭവിക്കുന്നു. പണ്ടൊക്കെ ഇന്‍ലന്‍ഡിലും പോസ്റ്റ് കാര്‍ഡിലുമെത്തുന്ന സന്ദേശത്തിലൂടെ ഇതള്‍ വിരിയുന്ന സൗഹൃദങ്ങള്‍ക്ക് ഒരു ആത്മാവുണ്ടായിരുന്നു. ഇന്നത് ഫേസ്ബുക്കിലും വാട്‌സാപ്പിലുമായി ചുരുങ്ങി പോകുന്നു. കുറേ ദിവസം ക്ലാസില്‍ ഒപ്പമുള്ള സുഹൃത്ത് വരാതിരുന്നാല്‍ എന്താണെന്ന്‌ പോലും അന്വേഷിക്കാത്ത സൗഹൃദങ്ങളും ഇന്ന് ഉണ്ട്. അതില്‍ മാറ്റം വരുത്തണം. നല്ല സുഹൃത്തിനെ ലഭിക്കുക, നല്ല ജോലി ലഭിക്കുക, നല്ല സന്താനങ്ങള്‍, നല്ല വീട്, നല്ല കുടുംബം ഇതൊക്കെയാണ് ജീവിതത്തില്‍ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടങ്ങളെന്ന് കൂട്ടുകാര്‍ മനസിലാക്കണം. ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്. ചില സൗഹൃദ വലയങ്ങള്‍ കാണുമ്പോള്‍ അസൂയ തോന്നിപ്പോകും. നല്ല കൂട്ടുകാരെ അടുപ്പിക്കാനും ചീത്ത കൂട്ടു കെട്ടുകളോട് മുഖം തിരിക്കാനും നാം സ്വയം ശ്രദ്ധ ചെലുത്തണം. ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന്. പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദ തരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറം മോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദമുണ്ടാകുന്നത്. സൗഹൃദം ആയുസ് കൂട്ടും. പരസ്പരം നല്ല കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ തന്നെ അത് വലിയ ആശ്വാസമാണ്. ശത്രുത പാടേ മറയ്ക്കുക. നിങ്ങളെ ഇഷ്ടമില്ലാത്തവരോട്‌ പോലും സൗഹൃദം പുലര്‍ത്തുക. സൗഹൃദങ്ങള്‍ക്ക് വില കല്‍പിക്കുകയും, ഭൗതിക നേട്ടങ്ങളാല്‍ സുഹൃത്തിനെ അളക്കാതിരിക്കുകയും ചെയ്യുക. നല്ല സൗഹൃദങ്ങള്‍ മനസിലാക്കി തിരഞ്ഞെടുക്കാന്‍ നമ്മള്‍ തയ്യാറാവണം. സുഹൃത്തിനോടുള്ള ആത്മാര്‍ത്ഥതയും സത്യസന്ധയും പണ്ടത്തെ ആളുകള്‍ക്ക് ഒരുപാട് ഉണ്ടായിരുന്നു. യഥാര്‍ത്ഥ ഹൃദയ ബന്ധമുള്ള സുഹൃത്തുക്കള്‍ക്ക് സൗഹൃദ ദിനം പോലെയുള്ള ആചാരങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യവും ഈ നിമിഷം നമുക്ക് ചോദിക്കാം. ഒരിക്കലും തകരാത്ത സൗഹൃദങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ സൗഹൃദ ദിനം നമുക്ക് ഒരു വേദിയായി മാറട്ടെ.. കൂട്ടുകാര്‍ക്ക് തുല്യം എന്നും കൂട്ടുകാര്‍ മാത്രം.

mustard

ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ശനിയാഴ്ച കടുക് ദിനമായി ആചരിക്കുന്നു. ഇന്ത്യയിൽ സർവ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ്‌ കടുക്. ഭാരതത്തിൽ കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ്‌ കടുക്. മിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയിൽ ഇട്ട് വറുത്ത് ചേർക്കുന്നു. ഈ സസ്യം ഭാരതത്തിൽ ഉടനീളം വളരുന്നതുമാണ്‌. ശൈത്യകാല വിള എന്നരീതിയിൽ ഉത്തർപ്രദേശ്, പഞ്ചാബ്, സംസ്ഥാനങ്ങളിലും വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ എടുക്കുന്നതിനായി മാത്രം മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷി ചെയ്തുവരുന്നു. ഔഷധങ്ങളുടെ ദേവനായ ഈസ്കൽപസാണ്‌ കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാർ വിശ്വസിക്കുന്നു.

കറികൾക്ക് രുചി കൂട്ടുന്നതിനു മാത്രമല്ലാതെ, ഭക്ഷണ പദാർത്ഥങ്ങൾക്ക് പ്രത്യേകിച്ച് അച്ചാർ വിഭവങ്ങൾക്ക് കേടുവരാതെ ഏറെനാൾ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു. ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകപ്പെടുന്ന സെലനിയം എന്ന പോഷകം കടുകിൽ നിന്നും നിർമ്മിക്കുന്നതാണ്‌. കടുക്‌ ഉത്പന്നങ്ങളിൽ പ്രധാനം കടുകിന്റെ എണ്ണയാണ്‌. ഇതിനെ കടുകെണ്ണ എന്ന് പറയുന്നു. കൈകാലുകളുടെ കഴപ്പിനും വളംകടിക്കും കടുകെണ്ണ വളരെ നല്ല ഔഷധമാണ്‌. കടുകെണ്ണ ആയുർവേദ ചികിത്സയിൽ ഞരമ്പുരോഗങ്ങൾ , ഞരമ്പു വീക്കങ്ങൾ എന്നീ രോഗങ്ങൾക്ക് ലേപനമായി ഉപയോഗിക്കുന്നു.

ഇന്ന് ബക്രീദ്

ഇന്ന് ജൂലൈ 31 ബക്രീദ്. ഈദുൽ അദ്‌ഹ അഥവാ ബലി പെരുന്നാൾ മലയാളത്തിൽ വലിയ പെരുന്നാൾ എന്നും അറിയപ്പെടുന്ന ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മാഇൽ നെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാൾ എന്ന് പേരു വന്നത്. അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈ ദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ . വലിയ പെരുന്നാൾ എന്ന വാക്ക് ബലി പെരുന്നാൾ എന്ന പദത്തിൽ നിന്നും പിന്നീട് ഉണ്ടായതാണ്. യഥാർത്ഥത്തിൽ അത് ശരിയായ പ്രയോഗമല്ല. ബക്രീദ് എന്ന വാക്കും പിൽക്കാലത്ത് പ്രചാരത്തിലായതാണ്. ബക്കരി ഈദ് ഈ രണ്ട് വാക്കിൽ നിന്നാണ് ബക്രീദ് ഉണ്ടായത്.ബക്കരി എന്നാൽ ആട് എന്നർത്ഥം എന്നാൽ അൽ ബക്ര എന്നാൽ മൃഗം എന്നാണ്. മൃഗത്തിനെ ബലി കൊടുത്തു എന്ന അർത്ഥത്തിൽ ബക്ര ഈദ് ബക്രീദ് ആയി.സുറിയാനിയിൽ ബക്രക്കു ബുക്‌റ എന്നാണ് പറയുന്നത്. അവിടെ ബലിയർപ്പിക്കുന്നതു പുതിയ നിയമത്തിൽ യേശുക്രിസ്തുവാണ് ബലിക് ആവശ്യമായ കുഞ്ഞാട്. അതിനാൽ അതിന്റെ പ്രതീകമായ തിരു ഓസ്തിക്ക് സുറിയാനി പ്രാർത്ഥന ഗ്രന്ഥങ്ങളിൽ ബുക്‌റ എന്ന വാക്ക് ഉപയോഗിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരേ വംശാവലിയിൽ വരുന്നതിനാൽ അബ്രാഹത്തിന്റെ ബലി ഇസ്രായേല്യരുടെ മോചനത്തെ സാധിച്ചുവെങ്കിൽ പുതിയ നിയമത്തിൽ യേശുവിന്റെ ബലി ലോകരക്ഷയെ സാധിച്ചു എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.

കായാമ്പൂ

കേരളനാട്ടിൽ ഈയടുത്ത കാലം വരെ ധാരാളം കണ്ടുവന്നിരുന്ന അതിമനോഹരങ്ങളായ പൂക്കളുള്ള ഈ ചെടി ഇപ്പോൾ മരുന്നിനു പോലും കിട്ടുന്നില്ല. വർഷത്തിൽ ഒരു തവണ പൂവിടുന്ന ഈ ചെടി അപൂർവ്വമായി രണ്ടു തവണയും പൂവിടാറുണ്ട്. പൂക്കാലം 1-2 ആഴ്ചയോളം നിലനിൽക്കും. നിറയെ പൂത്തു നിൽക്കുന്ന കാശാവ് കാണേണ്ട കാഴ്ചതന്നെയാണ്. പുതു തലമുറക്ക് അന്യമായ ഈ കാഴ്ച പഴമക്കാർക്ക് എന്നും മധുരമായ ഓർമ്മയാണ്. പൂക്കളുടെ നിറം ഭഗവാൻ ശ്രീകൃഷ്ണൻ്റെ നിറത്തോടും കാമിനിയുടെ കണ്ണുകളോടും ഉപമിച്ചുള്ള ഗാനങ്ങൾ എന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തിക്കളിക്കാറുള്ളതാണല്ലോ.

സമുദ്ര നിരപ്പിലും,സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി എന്നീ പേരുകളിലും അറിയപ്പെടുന്നു.ദക്ഷിണേന്ത്യയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം, കേരളത്തിലെ പശ്ചിമഘട്ടത്തിലും കൂടാതെ കർണ്ണാടകയിലും ശ്രീലങ്കയിലും കാണപ്പെടുന്നു.

പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി നല്ല ഒരു ഔഷധവുമാണ്. ശാസ്ത്രനാമം Memecylon umbellatum. വെട്ടുകല്ല് സംപുഷ്ടമായ ഇടനാടുകളിലാണ് ഈ ചെടി കൂടുതൽ കണ്ടുവരുന്നത്. സംസ്കൃത്തിൽ നീലാഞ്ചനി എന്ന് അറിയപ്പെടുന്നു. വളരെ സാവധാനം വളരുന്ന ഒരു ചെടിയായ ഇതിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതാകയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. കാശാവിന്റെ വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. മണ്ണൊലിപ്പ് തടയാനുള്ള വേരുകളുടെ പ്രത്യേക കഴിവു മൂലം ചരിവുള്ള പ്രതലങ്ങളിൽ ഇവ വച്ചു പിടിപ്പിക്കാറുണ്ട്.

ഈ ചെടിയുടെ ഇലകളുടെ പ്രത്യേകത അതിനു മധുര രസത്തോടുകൂടിയ ഒരു കഷായ രുചി ഉണ്ട് എന്നതാണ്. ബേക്കറികളും പലഹാരങ്ങളും അന്യമായിരുന്ന പണ്ടുകാലത്ത് പ്രകൃതി ഒരുക്കി വച്ച കുട്ടികളുടെ പ്രിയപ്പെട്ട വിഭവമായിരുന്നു ഇതിൻ്റെ ഇലകൾ. ഇല ചവച്ചു തുപ്പി സ്കൂളിൽ പോയിരുന്ന കാലം അനുഭവിച്ചവർക്കു മറക്കാനാവില്ല. മാത്രമല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള സവിശേഷ ഗുണം മൂലം പകർച്ചവ്യാധികളിൽ നിന്നും ഒരു പരിധി വരെ കുട്ടികളെ ഈ ചെടി രക്ഷിച്ചു പോന്നിരുന്നു. ഇല ചവച്ചു നീരിറക്കിയാൽ എത്ര കടുത്ത വിശപ്പും മാറും. ഇത് പഞ്ഞകാലത്ത് വിശപ്പിനെ പ്രതിരോധിക്കുവാനുള്ള നല്ല മാർഗ്ഗവുമായിരുന്നു.
കാശാവിൻ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കുന്നതിന് ഉത്തമമാണ്. കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്പ് ഉപയോഗിച്ചുവരുന്നു. ജന്തുക്കളുടെ ഉപദ്രവങ്ങൾ തടയുന്നതിനു വേണ്ടി ഉപയോഗിക്കുന്നതിന് വീടുകളിൽ കാശാവിൻ വടി കരുതിവക്കുന്നവരുണ്ട്.

ചില വീട്ടുചികിത്സകൾ

  1. ദിവസവും ഓരോ ഇല വീതം ചവച്ചു നീരിറക്കുന്നത് രോഗപ്രതിരോധത്തിനും ജരാ നരകളെ ഒരു പരിധിവരെ തടയുന്നതിനം നല്ലതാണ്.
  2. പഴുത്ത പഴം കഴിക്കുന്നത് മലശോധനക്ക് നന്ന്.
  3. ഒരു പിടി ഇല ചതച്ചു തിളച്ച വെള്ളത്തിൽ ഇട്ടു വച്ചു ആ വെള്ളം ആവശ്യാനുസരണം സേവിക്കുക. സ്ത്രീകൾക്കുണ്ടാവുന്ന വെള്ളപോക്ക്, രക്തം പോക്ക് എന്നിവയ്ക്കു ശമനം കിട്ടുന്നു.
  4. ഇല അരച്ചു ഇടുന്നത് ചതവിനു നല്ലതാണ്.
  5. ശരീരത്തിൻ്റെ ചുട്ടുനീറ്റൽ കുറയ്ക്കുവാൻ പഴം നല്ലതാണ്.
അന്താരാഷ്ട്ര കടുവാദിനം

ഇന്ന് ലോക കടുവ ദിനം. ജൈവ വൈവിധ്യ വ്യവസ്ഥയിലെ പ്രധാനിയായ കടുവകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനാണ് ജൂലൈ 29 ലോക കടുവ ദിനമായി ആചരിക്കുന്നത് പ്രകൃതിയുടെ, നിര്‍ഭയത്വത്തിന്റെ, ശൗര്യത്തിന്റെ, മനോഹാരിതയുടെ പ്രതീകമായി ലോകം കാണുന്നത് ഭാരതത്തിന്റ കടുവകളെയാണ്. ലോകത്ത് ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. വംശനാശഭീഷണി അഭിമുഖീകരിച്ച ബംഗാള്‍ കടുവകള്‍ 1972 മുതല്‍ ദേശീയ മൃഗം ആയത്. ബംഗ്ലാദേശിന്റെയും ദേശീയ മൃഗം ബംഗാള്‍ കടുവയാണ്. ലോകത്തില്‍ കടുവകളുടെ എണ്ണമെടുത്താല്‍ എഴുപത് ശതമാനവും ഇന്ത്യയിലാണ്. കേന്ദ്ര സര്‍ക്കാര്‍ കടുവകളുടെ വംശനാശം തടയുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുമ്പോള്‍ കടുവകളുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2006 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളില്‍ 1041 കടുവകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഇത് മൂവായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊന്നായി ഉയര്‍ന്നു. പാന്തറാ ടൈഗ്രിസ് എന്നാണ് കടുവകളുടെ ശാസ്ത്രീയ നാമം. ഏഷ്യന്‍ വന്‍കരയിലാണ് കടുവകളെ കണ്ടുവരുന്നത്. പെരിയാറും പറമ്പിക്കുളവുമാണ് കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആണ്‍കടുവക്ക് 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂര്‍വ്വമല്ല. പെണ്‍കടുവകള്‍ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വയ്ക്കാറില്ല. 3 മീറ്റര്‍ ആണ് ആണ്‍കടുവകളുടെ ശരാശരി നീളം, പെണ്‍കടുവകള്‍ക്കിത് 2.5 മീറ്ററായി കുറയും. 5മീറ്ററോളം ഉയരത്തില്‍ ചാടാനും 10 മീറ്ററോളം നീളത്തില്‍ ചാടാനും കടുവകള്‍ക്കു കഴിവുണ്ട്. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള ഇരകളെ കീഴടക്കാനും കടത്തികൊണ്ടുപോകുവാനും കടുവകള്‍ക്കു വളരെ നിസ്സാരമായി സാധിക്കും. ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട് രണ്ടുമീറ്ററിലധികം ഉയരത്തില്‍ ചാടാനും കടുവയ്ക്കു കഴിവുണ്ട്.