Entertainment (Page 21)

പ്രേക്ഷരുടെ പ്രിയ താരമാണ് ദേവിക നമ്പ്യാർ. താരത്തിന്റെ കുടുംബ വിശേഷങ്ങളെല്ലാം ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഗായകനായ വിജയ് മാധവിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ആത്മജ എന്ന് പേരിട്ടിരിക്കുന്ന ഒരു ആൺകുഞ്ഞും ഇവർക്കുണ്ട്. ദേവികയുടെ പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ദേവിക വീണ്ടും അമ്മയാകാനൊരുങ്ങുകയാണ്. ദേവിക രണ്ടാമതും ഗർഭിണിയാണെന്നും ഇപ്പോൾ ഒരു മാസം ആകുന്നതേയുള്ളുവെന്നും വിജയ് പറഞ്ഞു. ഇനിയിപ്പോൾ ഡെയ്ലി വ്ളോഗ് ഒന്നും കാണാൻ സാധ്യതയില്ലെന്ന് വിജയ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തന്റെ പിറന്നാളായിരുന്നു. മുപ്പത്തിയേഴ് വയസായി. ഈ കാലയളവിനുള്ളിലെ ഏറ്റവും മികച്ച ബെർത്ത് ഡേ ഗിഫ്റ്റാണിത്. ഇതിനെക്കാളും വലിയ എന്ത് സമ്മാനമാണ് കിട്ടുക. ഇതൊരിക്കലും മറക്കാൻ പറ്റില്ല. എല്ലാം ഈശ്വരന്റെ അനുഗ്രഹങ്ങളാണ്. നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ദൈവം തരുന്നതിനെ സ്വീകരിക്കുന്നു. എല്ലാവർക്കും എന്തെങ്കിലുമൊക്കെ ഈശ്വരൻ കരുതി വെച്ചിട്ടുണ്ടാവും. അതിനെ ചേർത്ത് പിടിക്കുക. നമ്മൾ കരുതിയതൊക്കെ നന്നാവണമെന്ന് നിർബന്ധമില്ല. ദൈവം കരുതിയത് നല്ലതായിരിക്കുമെന്നും വിജയ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ കൂട്ടിച്ചേർത്തു.

ഇമോഷനൽ ഡ്രാമ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാൻ പറ്റില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ‘വർഷങ്ങൾക്കു ശേഷം’ പോലുള്ള ഇമോഷനൽ ഡ്രാമ സിനിമകൾ ഒടിടിയിൽ കണ്ടാൽ തീർച്ചയായും ബോറടിക്കുമെന്ന് താരം പറഞ്ഞു. അത്തരം സിനിമകൾക്കു ലാഗ് സംഭവിക്കുകയും പ്രേക്ഷകന് ബോറടിക്കുകയും ചെയ്യുമെന്ന് ധ്യാൻ വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയിലെ പ്രണവ് മോഹൻലാലിന്റെ മേക്കപ്പിന്റെ കാര്യത്തിലും തനിക്ക് ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നു. പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തിൽ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് തന്നോടു ചോദിച്ചിരുന്നു. എന്നാൽ വിനീതിന് അത് ഓക്കെ ആയിരുന്നു. അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. തന്റെ ലുക്ക് ചെയ്തു വന്നപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നു. അച്ഛനും ലാൽ അങ്കിളുമാണ് സെക്കൻഡ് ഹാഫിലെ ഈ കഥാപാത്രങ്ങൾ ചെയ്യാനിരുന്നത്. അച്ഛന് വയ്യാതായതോടെ ഈ പ്ലാൻ മാറ്റി. കഥയിൽ ഉൾപ്പടെ മാറ്റങ്ങൾ വന്നു. എങ്കിലും ഫസ്റ്റ് ഹാഫിൽ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. സ്ഥിരം വിനീത് ശ്രീനിവാസൻ സിനിമകളിൽ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള ഫോർമുല സിനിമയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒടിടിയിൽ സിനിമ കണ്ട് പ്രേക്ഷകർ പറയുന്നത് കൃത്യമായ കാര്യങ്ങളാണ്. ഇതൊക്കെ നമുക്ക് മുന്നേ തോന്നിയ കാര്യങ്ങളാണെന്നതാണ് വാസ്തവം. ചേട്ടൻ ഇതിലൂടെ ഉപയോഗിക്കുന്നത് എന്തു സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല, അദ്ദേഹം അത് മനഃപൂർവം ഉൾപ്പെടുത്തുന്നതാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

ബ്രമാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് നടന്നിരുന്നു. ചിത്രത്തിലെ താരങ്ങളെല്ലാവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചനും ദീപികാ പദുക്കോണും പ്രഭാസും ഉൾപ്പെടെയുള്ളവർ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിൽ വച്ച് പ്രഭാസിനേക്കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ്രഭാസ് സെറ്റിലുള്ള എല്ലാവർക്കും ഭക്ഷണം കൊണ്ടുവരുമായിരുന്നെന്നും അദ്ദേഹം അടുത്ത ദിവസം എന്താണ് കൊണ്ടുവരുന്നതെന്നറിയാൻ തങ്ങൾ കാത്തിരിക്കുമായിരുന്നെന്നുമാണ് ദീപിക പറയുന്നത്. എല്ലാ ദിവസവും പ്രഭാസ് ഭക്ഷണം കൊണ്ടുവരും. ശരിക്കും പ്രഭാസ് തന്നെക്കൊണ്ട് എല്ലാ ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് താനിങ്ങനെ ആയത്. ഹൃദയം കൊണ്ടാണ് പ്രഭാസ് എല്ലാവർക്കും ഭക്ഷണം നൽകുന്നതെന്ന് അദ്ദേഹത്തെ നന്നായി അറിയാവുന്നവർക്ക് അറിയാമെന്നും ദീപിക കൂട്ടിച്ചേർത്തു.

ഗർഭിണിയായ ദീപിക നിറവയറിലാണ് ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനെത്തിയത്. ജൂൺ 27 നാണ് കൽക്കി തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്. സിനിമയിൽ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് സംഭവം. പരിക്കേറ്റതിന്റെ ചിത്രങ്ങൾ പ്രിയങ്ക സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ജോലിക്കിടയിലെ അപകടങ്ങൾ’ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ദ ബ്ലഫ് എന്ന ചിത്രത്തിൽ ഒരു കടൽ കൊള്ളക്കാരിയുടെ വേഷമാണ് പ്രിയങ്ക അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. . തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ കരീബിയൻ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണിത്. ഫ്രാങ്ക് ഇ ഫ്ളവേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊച്ചി: മലയാള താരസംഘടന അമ്മയുടെ പ്രസിഡന്റായി വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ. അമ്മയുടെ പുതിയ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മോഹൻലാൽ മാത്രമാണ് അവശേഷിച്ചത്. ഇത് മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകുന്നത്.

എന്നാൽ, അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ മത്സരം നടക്കും. സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ എന്നിവരാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അമ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജുപ്പിള്ള , ജയൻ ചേർത്തല തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.

ജൂൺ 3 മുതലാണ് പുതിയ ഭാരവാഹികളായി മത്സരിക്കാൻ താൽപ്പര്യമുള്ളവരിൽ നിന്നും പത്രിക സ്വീകരിക്കാൻ ആരംഭിച്ചത്. ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ. എതിരില്ലാതെയാണ് അമ്മയുടെ ട്രഷറർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. നേരത്തെ ട്രഷറർ സ്ഥാനം വഹിച്ചിരുന്നത് നടൻ സിദ്ദിഖ് ആയിരുന്നു. രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ തുടങ്ങിയവർ പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശപത്രിക നൽകിയിട്ടുണ്ട്.

നേരത്തെ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെ മോഹൻലാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അതേസമയം, അമ്മയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.

സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. അനൂപ് ചന്ദ്രനും ബാബുരാജും ജോയിൻ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.

പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഓഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ, ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ഡിസംബർ 6 ആയിരിക്കും പുഷ്പ 2വിന്റെ റിലീസ്.

ഷൂട്ടിംഗ് തീരാത്തത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കും എന്ന സൂചന നേരത്തെ തന്നെ അണിയറ പ്രവർത്തകർ നൽകിയിരുന്നു. എന്നാൽ ഇപ്പോഴിത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. 2024 ലെ സ്വാതന്ത്ര്യ ദിന വാരാന്ത്യത്തിൽ റിലീസ് പ്രഖ്യാപിച്ചതിനാൽ ഷൂട്ട് പൂർത്തിയാക്കാനും എഡിറ്റ് ലോക്ക് ചെയ്യാനും നിർമ്മാതാക്കൾ കഠിനമായ പ്രയത്‌നത്തിലായിരുന്നു. ഇതിനിടെയാണ് റിലീസ് നീട്ടിവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. മുൻപത്തെതിൽ നിന്നും വ്യത്യസ്തമായ ഗേറ്റപ്പിൽ എത്തിയ അല്ലു അർജുനിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചന്ദനകടത്തുകാരന്റെ കഥാപറഞ്ഞ ചിത്രം ബോക്‌സ്ഓഫീസ് കീഴടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചിത്രത്തിലെ പാട്ടുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു.

രശ്മിക മന്ദാന, ഫഹദ് ഫാസിൽ,സുനിൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിൽ സമന്തയും അല്ലു അർജുനും ചുവടുവച്ച ഗാനം വൈറലാവുകയും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു.

നടി അമലാ പോളിന് കുഞ്ഞുപിറന്നു. അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ 11 നാണ് കുഞ്ഞ് പിറന്നതെന്നാണ് ജഗത് വ്യക്തമാക്കുന്നത്.

കുഞ്ഞിന്റെയും കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെയും വീഡിയോ ജഗത് ഷെയർ ചെയ്തിട്ടുണ്ട്. ‘ഇറ്റ്‌സ് എ ബോയ്, മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ, ഇളയ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ആശംസകൾ അറിയിച്ചു.

പ്രേക്ഷകരുടെ പ്രിയ ദമ്പതിമാരാണ് വിഘ്‌നേഷ് ശിവനും നയൻതാരയും. ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് നയൻതാര പങ്കുവച്ചിരിക്കുന്ന ഒരു വിഡിയോയാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ എന്നാണ് നയൻതാര കുറിച്ചിരിക്കുന്നത്. തങ്ങളുടെ ലോകം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റിയാണ്. നിങ്ങളാണ് തങ്ങളുടെ എല്ലാം. തങ്ങളോടുള്ള നിങ്ങളുടെ നിരുപാധികമായ സ്‌നേഹം, നിങ്ങൾ തങ്ങൾക്ക് വേണ്ടി ചെയ്യുന്നതെല്ലാം അർഥവത്താക്കുന്നുവെന്ന് നയൻതാര അറിയിച്ചു.

ഉയിരും ഉലകും വിഘ്‌നേഷുമുള്ള ഒരു ക്യൂട്ട് വിഡിയോയും നയൻതാര പങ്കുവച്ചത്. നിങ്ങളുടേതാകാൻ തങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്. തങ്ങൾ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു അപ്പാ… ഉയിർ, ഉലക് – എന്ന് നയൻതാര കുറിച്ചു.

തന്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിനും കാരണം തന്റെ ലോകമായ ഈ രണ്ട് കുട്ടികളാണ്, താൻ അവരെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന് വിഘ്നേഷ് ശിവൻ വിഡിയോയ്ക്ക് അടിക്കുറിപ്പെഴുതി.

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം കണപ്പയുടെ ടീസർ പുറത്ത്. വിഷ്ണു മഞ്ചു ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മുകേഷ് കുമാർ സിങ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻലാൽ, കാജൽ അഗർവാൾ തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രമാണിത്. 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ശിവന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത് അക്ഷയ് കുമാറാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിളായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സ്റ്റീഫൻ ദേവസി, മണിശർമ്മ എന്നിവർ ചേർന്നാണ്.